കു​ള​ന്പു​രോ​ഗ​ പ്ര​തി​രോ​ധ​കു​ത്തി​വെ​പ്പ് ജി​ല്ലാ​ത​ല​ഉ​ദ്ഘാ​ട​നം
Thursday, July 18, 2019 11:40 PM IST
ക​ല്ല​ടി​ക്കോ​ട്: ക്ഷീ​ര ക​ർ​ഷ​ക​രെ​സം​ര​ക്ഷി​ക്കു​ന്ന​തി​നുംഗോ​ര​ക്ഷ പ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി​കു​ള​ന്പ് രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് പ​ദ്ധ​തി​യു​ടെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം എം​എ​ൽ​എ കെ.​വി.​വി​ജ​യ​ദാ​സ് നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ജ​യ​ശ്രീ അ​ധ്യ​ക്ഷ​യാ​യി. കു​ള​ന്പ് രോ​ഗം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ങ്കി​ലും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​നി​യും കൃ​ത്യ​മാ​യി ന​ട​പ്പി​ലാ​ക്കി​യാ​ൽ മാ​ത്ര​മെ ഇ​ത് നി​ർ​മ്മാ​ർ​ജ്ജ​നം ചെ​യ്യാ​ൻ ക​ഴി​യൂ. ക്ഷീ​ര ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​ണ്.
ഉ​ത്പാ​ദ​ന ചെ​ല​വും കൂ​ടി​യ​തോ​ടെ ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ കു​ള​ന്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​മാ​യി ക​ർ​ഷ​ക​ർ സ​ഹ​ക​രി​ക്ക​ണം.​കു​ത്തി​വെ​പ്പി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു.ഡോ.​ഉ​മ്മു​കു​ൽ​സു,ഡോ.​തോ​മ​സ് എ​ബ്ര​ഹാം​, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്ത​ങ്ക​ച്ച​ൻ, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ പ്രി​യ.​ടി, ജ​യ​ല​ക്ഷ്മി,മ​ണി​ക​ണ്ഠ​ൻ,കെ.​സി.​ഗി​രീ​ഷ്,കെ.​പി.​മ​ണി​ക​ണ്ഠ​ൻ, ഡോ.​ജോ​ജോ,ഡോ.​സു​വ​ർ​ണ്ണ, ഡോ.​വി. സു​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.