ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി
Thursday, July 18, 2019 11:41 PM IST
പാലക്കാട്: സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ സ്ഥാ​പി​ച്ച പ​ഞ്ചിം​ഗ് സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച് റ​വ​ന്യൂ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. ജി​ല്ല​യി​ലെ താ​ലൂ​ക്കോ​ഫീ​സു​ക​ൾ, റ​വ​ന്യു ഡി​വി​ഷ​ൻ ഓ​ഫീ​സ്, റ​വ​ന്യു റി​ക്ക​വ​റി തു​ട​ങ്ങി നി​ല​വി​ൽ പ​ഞ്ചിം​ഗ് മെ​ഷീ​നു​ക​ൾ സ്ഥാ​പി​ച്ച റ​വ​ന്യു ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.
പ​ഞ്ചിം​ഗ് ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ ത​ങ്ങ​ളു​ടെ ആ​ധാ​ർ ന​ന്പ​ർ, മൊ​ബൈ​ൽ ന​ന്പ​ർ, ഇ​മെ​യി​ൽ ഐ​ഡി എ​ന്നി​വ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ആ​ധാ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പ​റ്റാ​തി​രി​ക്കു​ക​യോ മ​റ്റേ​തെ​ങ്കി​ലും രീ​തി​യി​ൽ ത​ട​സ​മു​ണ്ടാ​വു​ക​യോ ചെ​യ്യു​ന്ന​വ​ർ ക​ള​ക്ട​റേ​റ്റി​ൽ അ​റി​യി​ക്ക​ണം. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​നം നാ​ഷ​ണ​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് സെ​ന്‍റ​ർ മു​ഖേ​ന​യാ​ണ് ന​ട​ത്തി​യ​ത്. റ​വ​ന്യൂ വ​കു​പ്പി​ലെ 50 ഓ​ളം ജീ​വ​ന​ക്കാ​ർ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.