മ​ഴ​യി​ൽ നാ​ശ​ന​ഷ്ടം നേ​രി​ട്ട പ്ര​ദേ​ശ​ങ്ങ​ൾ മ​ന്ത്രി എ​സ്.​പി.​വേ​ലു​മ​ണി സ​ന്ദ​ർ​ശി​ച്ചു
Monday, August 12, 2019 11:32 PM IST
കോ​യ​ന്പ​ത്തൂ​ർ: മ​ഴ​യി​ൽ നാ​ശ​ന​ഷ്ടം നേ​രി​ട്ട പ്ര​ദേ​ശ​ങ്ങ​ൾ സം​സ്ഥാ​ന ഗ്രാ​മ​വി​ക​സ​ന​മ​ന്ത്രി എ​സ്.​പി വേ​ലു​മ​ണി സ​ന്ദ​ർ​ശി​ച്ചു. മ​ഴ​മൂ​ലം എ​ല്ലാം ന​ഷ്ട​മാ​യ തൊ​ണ്ടാ​മു​ത്തൂ​രി​ലെ മൂ​ങ്കി​ൽ​കു​ട്ടൈ, പ​ച്ചി​നാം​പ​തി ഗ്രാ​മ​വാ​സി​ക​ളെ​യാ​ണ് അ​വ​രെ താ​ത്കാ​ലി​ക​മാ​യി താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന വ​ലൈ​ൻ​കോ​ട്ട ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ലെ​ത്തി മ​ന്ത്രി സ​ന്ദ​ർ​ശി​ച്ച് ആ​ശ്വ​സി​പ്പി​ച്ച​ത്.
മ​ഴ​മൂ​ലം നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച പ്ര​ദേ​ശ​ങ്ങ​ളും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. ജ​ന​ങ്ങ​ളോ​ടു ന​ഷ്ട​വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ​ശേ​ഷം അ​വ​ർ​ക്ക് സ​ഹാ​യ​ങ്ങ​ൾ ന​ല്കി.
ജി​ല്ലാ ക​ള​ക്ട​ർ രാ​ജാ​മ​ണി, ജി​ല്ലാ വ​നം​വ​കു​പ്പി​ലെ വെ​ങ്കി​ടേ​ഷ്, റ​വ​ന്യൂ ഓ​ഫീ​സ​ർ രാ​മ​ദു​രൈ മു​രു​ക​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ബാ​സ്ക്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്

കോ​യ​ന്പ​ത്തൂ​ർ: പി​എ​സ്ജി ട്രോ​ഫി അ​ഖി​ലേ​ന്ത്യാ ബാ​സ്ക്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​ൻ ആ​ർ​മി​യും ഇ​ന്ത്യ​ൻ ബാ​ങ്ക് ടീ​മു​ക​ൾ സെ​മി​ഫൈ​ന​ലി​ൽ.
ആ​ർ​സി​എ​ഫ് എ​ന്നീ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യും ഇ​ന്ത്യ​ൻ നേ​വി റ​വ​ന്യൂ ടീ​മി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി ഫൈ​ന​ലി​ലെ​ത്തി. ഫൈ​ന​ൽ ഇന്ന് ന​ട​ക്കും.