വ​ട​ക്ക​ഞ്ചേ​രി ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ലേ​ക്ക് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം എ​ത്തി
Wednesday, August 14, 2019 12:42 AM IST
വ​ട​ക്ക​ഞ്ചേ​രി: വെ​ള്ളം​മു​ങ്ങി ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന മം​ഗ​ലം​പാ​ല​ത്തെ ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ലേ​ക്ക് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം എ​ത്തി തു​ട​ങ്ങി. ചെ​റി​യ തു​ക​ക​ൾ സ​മാ​ഹ​രി​ച്ച് പ​ണ​മാ​യും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മാ​യു​മാ​ണ് സ​ഹാ​യ​ങ്ങ​ൾ ന​ല്കു​ന്ന​ത്. ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്കു വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും എ​ത്തു​ന്നു​ണ്ട്.
വ​ള്ളി​യോ​ട് ഗ​ലീ​ലി കു​ടും​ബ യൂ​ണി​റ്റ് വീ​ടു​ക​ളി​ൽ​നി​ന്നും മ​റ്റു​മാ​യി സ​മാ​ഹ​രി​ച്ച സാ​ധ​ന​ങ്ങ​ളും ചെ​റി​യ തു​ക​യും ദൈ​വ​ദാ​ൻ സെ​ന്‍റ​ർ മ​ദ​ർ​സു​പ്പീ​യ​ർ സി​സ്റ്റ​ർ ഷോ​ജി​ക്ക് കൈ​മാ​റി. ഫൊ​റോ​നാ​വി​കാ​രി ഫാ. ​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​രാ​ണ് കു​ടും​ബ യൂ​ണി​റ്റി​നാ​യി തു​ക കൈ​മാ​റി​യ​ത്.
അ​സി​സ്റ്റ​ൻ​റ് വി​കാ​രി ഫാ. ​മി​ഥു​ൽ കോ​ന്പാ​റ, വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ദൈ​വ​ദാ​ൻ സെ​ൻ​റ​റി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ജോ​ബി വെ​ട്ടു​വ​യ​ലി​ൽ, സെ​ന്‍റ​റി​ലെ മ​റ്റു സ​മ​ർ​പ്പി​ത​ർ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൻ കൊ​ള്ള​ന്നൂ​ർ, യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രും എ​ത്തി​യി​രു​ന്നു.