കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ അ​വ​ലോ​ക​ന​യോ​ഗം
Wednesday, August 14, 2019 12:42 AM IST
മ​ണ്ണാ​ർ​ക്കാ​ട്: പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​ണി​ക​ണ്ഠ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്. മ​ഴ​ക്കെ​ടു​തി ഏ​റെ ബാ​ധി​ച്ച കാ​ഞ്ഞി​ര​പ്പു​ഴ മേ​ഖ​ല​യെ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് യോ​ഗ​ത്തി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​യ​ത്. വി​വി​ധ വാ​ർ​ഡു​ക​ളി​ൽ സം​ഭ​വി​ച്ച നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്ക് മ​ണി​ക​ണ്ഠ​ൻ വി​ശ​ദീ​ക​രി​ച്ചു. വ്യാ​പ​ക​മാ​യി കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു​ക​ൾ കൂ​ട്ടാ​യ്മ​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​അ​ച്യു​ത​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി.​ഷെ​രീ​ഫ്, കെ.​പി.​മൊ​യ്തു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.