നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞു: വാ​ള​യാ​ർ ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ അ​ട​ച്ചു
Wednesday, August 14, 2019 12:42 AM IST
വാ​ള​യാ​ർ്: നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തി​നാ​ൽ വാ​ള​യാ​ർ ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ അ​ട​ച്ചു. തു​റ​ന്ന മ​റ്റു ര​ണ്ടു ഷ​ട്ട​റു​ക​ൾ ര​ണ്ടു സെ​ന്‍റീ​മീ​റ്റ​റി​ൽ ത​ന്നെ തു​ട​രു​ന്ന​താ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. നാ​ല് സെ​ന്‍റി​മീ​റ്റ​റി​ൽ നി​ന്നാ​ണ് ര​ണ്ടു​സെ​ന്‍റി​മീ​റ്റ​റാ​ക്കി കു​റ​ച്ച​ത്. മു​ന്പ് ഏ​ഴു​സെ​ന്‍റീ​മീ​റ്റ​ർ വ​രെ ഉ​യ​ർ​ത്തി​യി​രു​ന്നു.

കാ​ഞ്ഞി​ര​പ്പു​ഴ ഡാം: ​മൂ​ന്ന് ഷ​ട്ട​റു​ക​ൾ
പ​ത്തു സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ർ​ത്തി

കാ​ഞ്ഞി​ര​പ്പു​ഴ: കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ മൂ​ന്ന് ഷ​ട്ട​റു​ക​ൾ പ​ത്തു സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി. നി​ല​വി​ൽ അ​ഞ്ചു​സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യാ​യി​രു​ന്നു ഉ​യ​ർ​ത്തി​യി​രു​ന്ന​ത്. മു​ന്പ് ഒ​രു​മീ​റ്റ​ർ​വ​രെ ഉ​യ​ർ​ത്തി​യ ഷ​ട്ട​റു​ക​ൾ ​ഘ​ട്ട​മാ​യി 85 സെ​ന്‍റി​മീ​റ്റ​ർ, 60 സെ​ന്‍റി​മീ​റ്റ​ർ, 40 സെ​ന്‍റി​മീ​റ്റ​ർ, 30 സെ​ന്‍റി​മീ​റ്റ​ർ, 20 സെ​ന്‍റി​മീ​റ്റ​ർ എ​ന്നി​ങ്ങ​നെ താ​ഴ്ത്തി അ​ഞ്ചു​സെ​ന്‍റി​മീ​റ്റ​ർ വ​രെ എ​ത്തി​യി​രു​ന്നു. ഇ​താ​ണ് പ​ത്തു സെ​ന്‍റി​മീ​റ്റ​റി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ത്.