വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക ്താ​ത്കാ​ലി​ക സൗ​ക​ര്യ​മൊ​രു​ക്കും
Saturday, August 17, 2019 12:52 AM IST
അ​ഗ​ളി:​അ​ട്ട​പ്പാ​ടി​യി​ൽ പ്ര​കൃ​തി ക്ഷോ​ഭ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക്് താ​ൽ​ക്കാ​ലി​ക​മാ​യി ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ​യും കി​ല​യു​ടെ​യും കെ​ട്ടി​ട​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​ന​മാ​യി. എം ​എ​ൽ എ ​എ​ൻ. ഷം​സു​ദീ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ഗ​ളി​യി​ൽ ചേ​ർ​ന്ന വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ മേ​ധാ​വി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നാ​ശ​ന​ഷ്ട​ങ്ങ​ൾ മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യി പ​രി​ഹ​രി​ക്കും.
ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​കും മു​ഖ്യ പ​രി​ഗ​ണ​ന. ത​ക​ർ​ന്ന റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ എ​ന്നി​വ​യോ​ടെ പു​ന​ർ​നി​ർ​മ്മാ​ണം, ത​ക​ർ​ന്ന വീ​ടു​ക​ൾ​ക്കും കൃ​ഷി​നാ​ശ​ങ്ങ​ൾ​ക്കു​മു​ള്ള ന​ഷ്ട​പ​രി​ഹാ​രം എ​ന്നി​വ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കും. അ​ട്ട​പ്പാ​ടി പ്ര​ദേ​ശ​ത്തു എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ റേ​ഷ​നും കൂ​ടു​ത​ൽ മ​ണ്ണെ​ണ്ണ​യും ന​ൽ​കാ​ൻ സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ടും. ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ഗൂ​ളി​ക്ക​ട​വ് ചി​റ്റൂ​ർ റോ​ഡ്, അ​ന​ക്ക​ൽ താ​വ​ളം പു​ലി​യ​റ തെ​ക്കേ​പു​ലി​യ​റ, കോ​ഴി​ക്കൂ​ടം മാ​റ​നാ​ട്ടി തു​ട​ങ്ങി ആ​റു റോ​ഡു​ക​ൾ യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടും. മാ​റ​ന​ട്ടി​യി​ൽ തൂ​ക്കു​പാ​ലം നി​ർ​മ്മി​ക്കും
താ​മ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വീ​ടു​ക​ളു​ള്ള ചെ​മ്മ​ണ്ണൂ​ർ, താ​ഴെ​ക​ക്കു​പ്പ​ടി, അ​ടി​യ​ക്ക​ണ്ടി​യൂ​ർ, കോ​ഴി​ക്കൂ​ടം ഉൗ​രു​ക​ളി​ൽ പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കും
അ​ട്ട​പ്പാ​ടി​യി​ൽ ഏ​ഴു കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​താ​യി യോ​ഗം വി​ല​യി​രു​ത്തി. അ​ഗ​ളി എ ​എ​സ് പി ​ന​വ​നീ​ത് ശ​ർ​മ്മ, ത​ഹ​സി​ൽ​ദാ​ർ സ​ജി എ​സ് കു​മാ​ർ, ഐ​ടി​ഡി​പി പ്രൊ​ജ​ക്റ്റ് ഓ​ഫീ​സ​ർ കൃ​ഷ്ണ പ്ര​കാ​ശ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഹാ​പ്പി മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.