ര​ക്ഷാ​ഭ​ട​ന് റോ​ട്ട​റി ഫോ​ർ​ട്ടി​ന്‍റെ ആ​ദ​രം
Saturday, August 17, 2019 11:05 PM IST
പാ​ല​ക്കാ​ട്: 2018ലെ ​പ്ര​ള​യ ദു​ര​ന്ത​ത്തി​ന്‍റെ വാ​ർ​ഷി​ക ദി​ന​ത്തി​ൽ റോ​ട്ട​റി ക്ല​ബ്ബ് ഓ​ഫ് പാ​ല​ക്കാ​ട് ഫോ​ർ​ട്ട് നെന്മാ​റ​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഉ​ണ്ണി​കൃ​ഷ്ണ​നെ സ​ല്യൂ​ട്ട് ദി ​അ​ണ്‍ സ​ങ്ങ് ഹീ​റോ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു . ഉ​രു​ൾ പൊ​ട്ട​ലി​ൽ നി​ന്ന് ര​ക്ഷ​പെ​ട്ട ഏ​ക വ്യ​ക്തി​യാ​യ അ​ഖി​ല എ​ന്ന പെ​ണ്‍​കു​ട്ടി​യെ അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തു​ക​യും ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യും ചെ​യ്ത​തി​നെ മു​ൻ നി​ർ​ത്തി​യാ​ണ് പു​ര​സ്കാ​രം .

അ​ദ്ദേ​ഹം ഇ​പ്പോ​ൾ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന പു​തു​ശ്ശേ​രി ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ വെ​ച്ചാ​യി​രു​ന്നു പ​രി​പാ​ടി. പ്ര​സി​ഡ​ന്‍റ് ര​വി ന​ട​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ റോ​ട്ട​റി അ​സി​സ്റ്റ​ൻ​റ് ഗ​വ​ർ​ണ​ർ അ​ച്യു​ത​ൻ​കു​ട്ടി ഉ​ണ്ണി​കൃ​ഷ്ണ​ന് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു .

മ​റ്റു​ള്ള​വ​ർ​ക്ക് ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​ചോ​ദ​ന​വും ഉൗ​ർ​ജ്ജ​വും ന​ൽ​കു​ക എ​ന്ന​താ​ണ് പു​ര​സ്കാ​ര​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​മെ​ന്നു ഡി​സ്ട്രി​ക്ട് ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ് കു​മാ​ർ പ​റ​ഞ്ഞു. പു​ര​സ്കാ​ര ജേ​താ​വ് ഉ​ണ്ണി​കൃ​ഷ്ണ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. മ​ധു​സൂ​ദ​ന​ൻ പു​ര​സ്കാ​ര ജേ​താ​വി​നെ പ​രി​ച​യ​പ്പെ​ടു​ത്തി . സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ, ആ​ന​ന്ദ്, സ​ച്ചി​ദാ​ന​ന്ദ​ൻ, സു​നി​ൽ എ​ന്നി​വ​ർ പ്രസംഗിച്ചു. സു​രേ​ന്ദ്ര​ൻ ന​ന്ദി പ​റ​ഞ്ഞു