കേ​ന്ദ്രം ആ​ർ​സി​പി ക​രാ​ർ ഒ​പ്പി​ട്ടാ​ൽ വിളകൾക്ക് വി​ല​യി​ടി​യും: മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി
Saturday, August 17, 2019 11:07 PM IST
ചി​റ്റൂ​ർ: 1976 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ​ക്ക് അ​ന്ന​ത്തെ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ല​ഭി​ക്കു​ന്ന​തി​നേ​ക്കാ​ൾ വ​രു​മാ​നം ല​ഭി​ച്ചി​രു​ന്ന​താ​യി സം​സ്ഥാന ​ജ​ല വി​ഭ​വ​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി. കേ​ര​ള കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ, ത​ത്ത​മം​ഗ​ലം കൃ​ഷി​ഭ​വ​ൻ സം​യു​ക്ത​മാ​യി മേ​ട്ടു​പ്പാ​ള​യ​ത്തു ന​ട​ത്തി​യ ക​ർ​ഷ​ക​ദി​നാ​ച​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഇ​ന്ന് സം​സ്ഥാ​ന​ത്ത് ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​ര​നു ല​ഭി​ക്കു​ന്ന വേ​ത​നം​പോ​ലും ക​ർ​ഷ​ക​നു ല​ഭി​ക്കു​ന്നി​ല്ല. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​യു​ന്ന ക​ർ​ഷ​ക​ർ ലാ​ഭം നേ​ടി​യെ​ടു​ക്കു​ന്ന​തി​നു രം​ഗ​ത്തു​വ​ര​ണം. കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ർ​സി​പി ക​രാ​റി​ൽ ഒ​പ്പു​വ​ച്ചാ​ൽ കി​ലോ​യ്ക്ക് 900 രൂ​പ വി​ല​യു​ള്ള കു​രു​മു​ള​ക് 300 രൂ​പ​യാ​യി വി​ല​യി​ടി​യും.

ഇ​റ​ക്കു​മ​തി പാ​ലി​നു 15 രൂ​പ​യും നാ​ളി​കേ​ര​വി​ല ഏ​ഴു രൂ​പ​യി​ലേ​ക്കും കു​ത്ത​നെ താ​ഴും. ത​മി​ഴ്നാ​ട് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ, ജ​ല​സേ​ച​ന വ​കു​പ്പ് എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​രു​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തി​യ​ത് ചി​ല ക​ർ​ഷ​ക​ർ തെ​റ്റാ​യ പ്ര​ച​രി​പ്പി​ച്ചു വ​രി​ക​യാ​ണ്. 2015ൽ ​പ​റ​ന്പി​ക്കു​ളം അ​ണ​ക്കെ​ട്ടി​നു താ​ഴെ പാ​ലാ​റി​ലും ന​ല്ലാ​റി​ലും ത​മി​ഴ് നാ​ട് ഏ​ക​പ​ക്ഷി​യ​മാ​യി ത​ട​യ​ണ നി​ർ​മാ​ണ​ത്തി​ന് ശ്ര​മി​ച്ച​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്കി​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി വി​ഷ​യം സു​പ്രീം കോ​ട​തി​യി​ലെ​ത്തി​ച്ചു. ഇ​തോ​ടെ നി​ർ​മാ​ണം നി​ർ​ത്തേ​ണ്ടി വ​ന്ന​തി​നാ​ൽ സ​ഹാ​യം അ​ഭ്യ​ർ​ത്ഥി​ച്ചാ​ണ് ത​മി​ഴ്നാ​ട് വ​കു​പ്പു് അ​ധി​കൃ​ത​ർ ത​ന്നെ സ​മീ​പി​ച്ചി​രു​ന്ന​തെ​ന്നും മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി വി​ശ​ദീ​കരി​ച്ചു.

സം​സ്ഥാ​ന​ത്തു ത​ക​ർ​ച്ച​യി​ലു​ള്ള ക​നാ​ലു​ക​ൾ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നാ​യി 30 കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. പ​രി​പാ​ടി​യി​ൽ ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ മി​ക​ച്ച ക​ർ​ഷ​ക​രെ കൃ​ഷ്ണ​ൻ​കു​ട്ടി പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​എ.​ഷീ​ബ, എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ർ​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​സി. പ്രീ​ത് ക​ർ​ഷ​ക​ർ​ക്കു ഫ​ല​വൃ​ക്ഷ തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു.

ചി​റ്റൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​ജി.​ശേ​ഖ​ര​നു​ണ്ണി, വാ​ർ​ഡ് കൗ​ണ്‍ സി​ല​ർ കെ.​ബി​ന്ദു, പി.​പി.​തോ​മ​സ്, കെ.​രാ​ജീ​വ​ൻ, വി.​സ്വാ​മി​നാ​ഥ​ൻ, എ.​ഹ​രി​ദാ​സ്, ടി.​എ​സ്.​നൂ​ർ​മു​ഹ​മ്മ​ദ് ,ടി.​എ.​വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത​ത്ത​മം​ഗ​ലം കൃ​ഷി​ഭ​വ​ൻ ഫീ​ൽ​ഡ് ഓ​ഫീ​സ​ർ ഇ.​രാ​ധാ​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും പ​ള്ള​ത്താം​പു​ള്ളി ആ​ർ.​ഗോ​പി ന​ന്ദി​യും പ​റ​ഞ്ഞു.