കു​ന്തി​പ്പു​ഴ​യു​ടെ തീ​ര​ദേ​ശ വീ​ടു​ക​ൾ ഭീ​ഷ​ണി​യി​ൽ
Sunday, August 18, 2019 10:38 PM IST
മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ത​ത്തേ​ങ്ങ​ലം മ​ണ​ൽ തു​രു​ത്തി​നു​സ​മീ​പം പു​ഴ​യെ​ടു​ക്കു​മോ എ​ന്ന ഭീ​ഷ​ണി​യി​ൽ ര​ണ്ടു​വീ​ടു​ക​ൾ. കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി​കെ​ട്ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.
2018-ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ ത​ത്തേ​ങ്ങ​ല​ത്ത് മ​ണ​ൽ​തു​രു​ത്ത് രൂ​പ​പ്പെ​ട്ട​ത് നാ​ടാ​കെ ആ​ഘോ​ഷി​ക്കു​ന്പോ​ഴും ആ​ധി​യി​ലാ​യി​രു​ന്നു പ്ര​ദേ​ശ​ത്തെ അ​ഞ്ചു​കു​ടും​ബ​ങ്ങ​ൾ. പു​ഴ ഗ​തി​മാ​റി ഒ​ഴു​കി​യ​തോ​ടെ ഇ​വ​രു​ടെ സ്ഥ​ല​ങ്ങ​ളാ​ണ് ന​ഷ്ട​മാ​യ​ത്. അ​ന്നു​ത​ന്നെ സ്വ​ത്തി​നും ജീ​വ​നും സം​ര​ക്ഷ​ണം വേ​ണ​മെ​ന്ന് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും തീ​രു​മാ​ന​മു​ണ്ടാ​യി​ല്ല. ഈ​മാ​സം കു​ന്തി​പ്പു​ഴ വീ​ണ്ടും ഉ​ഗ്ര​രൂ​പം​പൂ​ണ്ട​തോ​ടെ വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്ക് വീ​ണ്ടും സ്വ​കാ​ര്യ​ഭൂ​മി​ക​ൾ ക​വ​ർ​ന്നു. പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന കി​ണ​റി​ന്‍റെ അ​വ​ശി​ഷ്ടം ഇ​ത് കൃ​ത്യ​മാ​യി പ​റ​ഞ്ഞു​ത​രും. സ്വ​ത്ത് ന​ഷ്ട​പ്പെ​ട്ട് ഇ​പ്പോ​ൾ ജീ​വ​ൻ ഭീ​ഷ​ണി​യി​ലാ​ണ്. അ​ഞ്ചു​കു​ടും​ബ​ങ്ങ​ളെ​യാ​ണ് ഇ​ത് കാ​ര്യ​മാ​യി ബാ​ധി​ക്കു​ക. ഇ​തി​ലെ ര​ണ്ടു കു​ടും​ബ​ങ്ങ​ളെ ഏ​തു​സ​മ​യ​വും അ​പ​ക​ടം പി​ണ​യും.
46 സെ​ന്‍റ് ഭൂ​മി​യു​ണ്ടാ​യി​രു​ന്നു അ​രീ​ക്ക​ര ച​ന്ദ്ര​ന്. തെ​ങ്ങും ക​വു​ങ്ങും റ​ബ​റു​മു​ണ്ടാ​യി​രു​ന്ന ഭൂ​മി. ഇ​തി​ലെ മു​ക്കാ​ൽ ഭാ​ഗ​വും​ പു​ഴ​യെ​ടു​ത്തു. ഇ​നിയൊ​രു ജ​ല​പ്ര​വാ​ഹ​മു​ണ്ടാ​യാ​ൽ ന​ഷ്ട​മാ​കു​ക ച​ന്ദ്ര​ന്‍റെ കി​ട​പ്പാ​ടമാണ്. ഇ​ങ്ങ​നെ വ​ന്നാ​ൽ താ​നും പോ​കു​മെ​ന്ന് ച​ന്ദ്ര​ൻ പ​റ​യു​ന്നു. അ​രീ​ക്ക​ര ക​മ​ലു​വി​ന്‍റേയും ഭൂ​മി​യു​ടെ മു​ക്കാ​ൽ​ഭാ​ഗം ന​ഷ്ട​മാ​യി.
കു​രു​വാ​യി ഹ​രി​ദാ​സ്, പൂ​വ​ത്തി​ങ്ക​ൽ രാ​മ​ൻ​കു​ട്ടി, പാ​ല​ക്ക​ൽ അ​ലി എ​ന്നി​വ​ർ​ക്കാ​ണ് പു​ഴ ഭീ​ഷ​ണി​യാ​കു​ന്ന​ത്. നേ​രെ ഒ​ഴു​കി​യി​രു​ന്ന പു​ഴ ഇ​പ്പോ​ൾ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ​ള​ഞ്ഞാ​ണ് ഒ​ഴു​കു​ന്ന​ത്.
ജീ​വ​ഹാ​നി സം​ഭ​വി​ക്കും​മു​ന്പ് ത​ങ്ങ​ളു​ടെ ഭൂ​മി​യി​ൽ കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി കെ​ട്ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന​താ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. എം​എ​ൽ​എ എ​ൻ.​ഷം​സു​ദീ​ൻ, വി​ല്ലേ​ജ്, റ​വ​ന്യൂ വി​ഭാ​ഗ​ങ്ങ​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. റ​വ​ന്യൂ​വ​കു​പ്പു​മാ​യി ഇ​ട​പെ​ട്ട് ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് എം​എ​ൽ​എ ഉ​റ​പ്പു ന​ല്കി​യ​താ​യി തെ​ങ്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​സ​ലീ​ന പ​റ​ഞ്ഞു.