ഒ​ന്നാം​വി​ള നെ​ല്ല് സം​ഭ​ര​ണം: ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Sunday, August 18, 2019 10:40 PM IST
പാലക്കാട്: ജി​ല്ല​യി​ൽ ഒ​ന്നാം​വി​ള നെ​ല്ല് സം​ഭ​ര​ണ​ത്തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യി സ​പ്ലൈ​ക്കോ പാ​ഡി മാ​ർ​ക്ക​റ്റി​ങ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ക​ർ​ഷ​ക​ർ​ക്ക് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ക​ർ​ഷ​ക​ന്‍റെ പേ​ര്, ഏ​രി​യ എ​ന്നി​വ കൈ​വ​ശാ​വ​കാ​ശ പ​ത്രം വെ​ച്ചും ബാ​ങ്ക്, ബ്രാ​ഞ്ച്, അ​ക്കൗ​ണ്ട് ന​ന്പ​ർ എ​ന്നി​വ ബാ​ങ്ക് പാ​സ്ബു​ക്കും വെ​ച്ചും കൃ​ത്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണം.
കൂ​ടാ​തെ ഉ​മ, ജ്യോ​തി, മ​ട്ട, വെ​ള്ള എ​ന്നി​വ​യ്ക്ക് ഇ​നം തി​രി​ച്ച് പ്ര​ത്യേ​കം ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യ​ണം. ര​ജി​സ്ട്രേ​ഷ​ന് ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ണ്. എ​ൻ.​ആ​ർ.​എ, എ​ൻ.​ആ​ർ.​ഒ, സീ​റോ ബാ​ല​ൻ​സ് അ​ക്കൗ​ണ്ടു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​രു​ത്. താ​ൽ​ക്കാ​ലി​ക കൃ​ഷി​യാ​ണെ​ങ്കി​ൽ ഭൂ​വു​ട​മ​യു​ടെ പേ​രും വി​ലാ​സ​വും ഉ​ൾ​പ്പെ​ടു​ത്തി നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള സ​ത്യ​വാ​ങ്മൂ​ലം 200 രൂ​പ​യു​ടെ മു​ദ്ര പ​ത്ര​ത്തി​ൽ വി​ശ​ദ​മാ​യി രേ​ഖ​പ്പെ​ടു​ത്തി അ​പേ​ക്ഷ​ക​ൾ കൃ​ഷി ഭ​വ​ൻ മു​ഖേ​ന ന​ൽ​ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക് 04912528553, 9446569910, 9446569905.