പൂ​ക്കോ​ട്ടു​കാ​വ് ഉ​പ​തെര​ഞ്ഞെ​ടു​പ്പ്; ര​ണ്ടു പേ​ർ മ​ത്സ​ര രം​ഗ​ത്ത്
Monday, August 19, 2019 10:32 PM IST
ശ്രീ​കൃ​ഷ്ണ​പു​രം:​പൂ​ക്കോ​ട്ടു​കാ​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത്ര​ണ്ടാം വാ​ർ​ഡ് മു​ന്നൂ​ർ​ക്കോ​ട് നോ​ർ​ത്തി​ലേ​ക്ക് ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കും.​
സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി ഫു​ട്ട്ബോ​ൾ ചി​ഹ്ന​ത്തി​ൽ പാ​തി​രി​ക്കാ​ട്ട് പ​റ​ന്പ് മാ​ല​തി​യും, സി.​പി.​എം സ്ഥാ​നാ​ർ​ഥി​യാ​യി ക​ല്ലം​പ​റ​ന്പി​ൽ ര​തി​യു​മാ​ണ് മ​ത്സ​ര രം​ഗ​ത്ത്.​
ക​ഴി​ഞ്ഞ ത​വ​ണ വാ​ർ​ഡി​ൽ നി​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച വ്യ​ക്തി​യാ​ണ് മാ​ല​തി.​നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം വ​രെ നാ​ലു പേ​രാ​ണ് മ​ത്സ​രി​ക്കാ​ൻ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. പി​ൻ​വ​ലി​ക്കേ​ണ്ട അ​വ​സാ​ന ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച്ച ര​ണ്ടു പേ​ർ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ച്ചു.​ബി.​ജെ.​പി അ​നു​കൂ​ല സ്ഥാ​നാ​ർ​ഥി​യാ​യ പ്ലാ​ച്ചി​ക്കു​ന്ന് വി​ല​സി​നി,സി.​പി.​എം ഡ​മ്മി സ്ഥാ​നാ​ർ​ഥി ഒ​ടാ​ട്ടി​ൽ പ്രേ​മ​കു​മാ​രി എ​ന്നി​വ​രാ​ണ് പ​ത്രി​ക പി​ൻ​വ​ലി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത്ര​ണ്ടാം വാ​ർ​ഡ് മു​ന്നൂ​ർ​ക്കോ​ട് നോ​ർ​ത്തി​ലെ പ​ഞ്ചാ​യ​ത്ത് അം​ഗ​വും വൈ​സ് പ്രെ​സി​ഡ​ന്‍റു​മാ​യി​രു​ന്ന പി.​സി​ജി സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് രാ​ജി​വെ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.111 വോ​ട്ടു​ക​ൾ​ക്കാ​ണ് പി.​സി​ജി എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി വി​ജ​യി​ച്ച​ത്.
അ​തേ​സ​മ​യം വാ​ർ​ഡി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​യാ​യി ആ​രും മ​ത്സ​രി​ക്കു​ന്നി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ക​ഴി​ഞ്ഞ​ത​വ​ണ ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി ശോ​ഭ​യ്ക്ക് 175 വോ​ട്ടു​ക​ൾ ല​ഭി​ച്ചി​രു​ന്നു.​അ​ടു​ത്ത മാ​സം മൂ​ന്നാം തീ​യ​തി മു​ന്നൂ​ർ​ക്കോ​ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. വോ​ട്ടെ​ണ്ണ​ൽ നാ​ലാം തീ​യ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വ​ച്ച് ന​ട​ക്കും.​അ​ല​ന​ല്ലൂ​ർ കൃ​ഷി ഓ​ഫീ​സ​ർ ചാ​ന്ദി​നി​യാ​ണ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ