പ​രാ​തി​ക​ൾ​ക്കു​ള്ള മ​റു​പ​ടി വേ​ഗ​ത്തി​ലാ​ക്കും: ജി​ല്ലാ വി​ജി​ല​ൻ​സ് ക​മ്മി​റ്റി
Monday, August 19, 2019 10:32 PM IST
പാ​ല​ക്കാ​ട്: ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റു​പ​ടി ന​ല്കു​ന്ന​ത് വേ​ഗ​ത്തി​ലാ​ക്കാ​ൻ ജി​ല്ലാ വി​ജി​ല​ൻ​സ് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ യോ​ഗ​ത്തി​ൽ ന​ല്കി​യ പ​രാ​തി​ക​ളി​ൽ തീ​ർ​പ്പാ​കാ​ത്ത​വ​യി​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ​രാ​തി​ക​ളി​ൽ ന​ട​പ​ടി വൈ​കു​ന്ന​തി​ന്‍റെ കാ​ര​ണം പ​രി​ശോ​ധി​ക്കു​മെ​ന്നും ജി​ല്ലാ വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്.​പി പ​റ​ഞ്ഞു. നാ​ലു പ​രാ​തി​ക​ളാ​ണ് യോ​ഗ​ത്തി​ൽ ല​ഭി​ച്ച​ത്. ഇ​തി​ൽ ഉ​ട​നെ അ​ന്വേ​ഷ​ണം ന​ട​പ​ടി സ്വീ​ക​രി​ക്കും.
ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി സ​ർ​ക്കാ​ർ ഭൂ​മി സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ കൈ​യേ​റി​യ​ത് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഉ​ന്ന​യി​ച്ച​ത്. യോ​ഗ​ത്തി​ൽ എ.​ഡി. എം.​ടി. വി​ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി. പാ​ല​ക്കാ​ട് വി​ജി​ല​ൻ​സ് ഡി.​വൈ.​എ​സ്.​പി.​മാ​ത്യു രാ​ജ് ക​ള്ളി​ക്കാ​ട​ൻ, വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​റ്റ് വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.