ചി​കി​ത്സ​യ്ക്ക് സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യം തേ​ടി വീട്ടമ്മ
Monday, August 19, 2019 10:34 PM IST
ത​ച്ച​ന്പാ​റ: ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖം ബാ​ധി​ച്ച വീ​ട്ട​മ്മ ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്നു. ത​ച്ച​ന്പാ​റ മു​തു​കു​റു​ശി മു​ണ്ട​ന്പ​ലം​കു​ന്നി​ൽ താ​മ​സി​ക്കു​ന്ന പു​ഷ്പ​യാ​ണ് ഉ​ദാ​ര​മ​തി​ക​ളി​ൽ​നി​ന്ന് ക​രു​ണ തേ​ടു​ന്ന​ത്.
പ്ര​തീ​ക്ഷ ഫൗ​ണ്ടേ​ഷ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും മു​തു​കു​റു​ശി​യി​ലെ പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന് ഇ​തി​നാ​യി ചി​കി​ത്സാ​ധ​ന​സ​ഹാ​യ​നി​ധി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. പു​ഷ്പ​യ്ക്ക് എ​ത്ര​യും പെ​ട്ട​ന്ന് ഓ​പ്പ​റേ​ഷ​ൻ ചെ​യ്യ​ണ​മെ​ന്ന സാ​ഹ​ച​ര്യം നി​ല​നി​ല്ക്കു​ന്പോ​ൾ ഒ​രാ​ഴ്ച​മു​ന്പ് ഭ​ർ​ത്താ​വ് രാ​ജ​നും ര​ണ്ടു​മാ​സം​മു​ന്പ് രാ​ജ​ന്‍റെ അ​മ്മ​യും മ​ര​ണ​മ​ട​ഞ്ഞു.
വി​ദ്യാ​ർ​ത്ഥി​ക​ളാ​യ മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളാ​ണ് പു​ഷ്പ​യ്ക്കു​ള്ള​ത്. നി​ർ​ധ​ന​രും​നി​രാ​ലം​ബ​രു​മാ​യ ഈ ​കു​ടും​ബ​ത്തി​ന്‍റെ ജീ​വി​തം ഏ​റെ ദ​യ​നീ​യ​മാ​ണ്. ഓ​രോ​ദി​വ​സം ക​ഴി​യു​ന്തോ​റും എ​ന്തു ചെ​യ്യ​ണം എ​ന്ന​റി​യാ​തെ പ​ക​ച്ചു​നി​ല്ക്കു​ക​യാ​ണി​വ​ർ. പു​ഷ്പ​യു​ടെ ചി​കി​ത്സ​യ്ക്കാ​യു​ള്ള ധ​ന​സ​മാ​ഹ​ര​ണാ​ർ​ഥം അ​ക്കൗ​ണ്ട് തു​ട​ങ്ങി.അ​ക്കൗ​ണ്ട് ന​ന്പ​ർ: 40376101043862. ഐ​എ​ഫ്എ​സ് സി ​കോ​ഡ് ക​ഐ​ൽ​ജി​എ​ച്ച് 0040376, ഫോ​ണ്‍:7558 807 943, 8606 125 447.