ത​ക​ർ​ന്നു​വീ​ണ വീ​ട്ടി​ൽ​നി​ന്ന് കു​ടും​ബം ര​ക്ഷ​പ്പെ​ട്ടത് തലനാരിഴയ്ക്ക്
Wednesday, August 21, 2019 10:50 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ഇ​ടി​ഞ്ഞു​ത​ക​ർ​ന്ന വീ​ട്ടി​ൽ​നി​ന്ന് ഗ​ർ​ഭി​ണി​യും കു​ട്ടി​ക​ളും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു. തെ​ങ്ക​ര അ​ന്പം​ക​ട​വ് ജ​യ​രാ​മ​ൻ, ഭാ​ര്യ പ്രീ​ത, മ​ക്ക​ളാ​യ അ​പ്സ​ര, അ​ന​ശ്വ​ര എ​ന്നി​വ​രാ​ണ് പൊ​ളി​ഞ്ഞു വീ​ഴു​ന്ന വീ​ട്ടി​ൽ​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ട​ത്.
രാ​ത്രി വീ​ടി​ന്‍റെ ചു​മ​രു​ക​ൾ ഇ​ടി​ഞ്ഞു​വീ​ഴു​ന്ന ശ​ബ്ദം​കേ​ട്ട് മ​ക്ക​ളെ​യും എ​ടു​ത്തു പു​റ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ ഹാ​ളി​ലാ​ണ് ഇ​വ​ർ കി​ട​ന്നി​രു​ന്ന​ത്. വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​മാ​ണ് പൊ​ളി​ഞ്ഞു വീ​ണ​ത്. വീ​ടി​ന്‍റെ ശോ​ച്യാ​സ്ഥ പ​ല​ത​വ​ണ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല​ന്ന് പ്രീ​ത പ​റ​ഞ്ഞു.
വീ​ടു പൊ​ളി​ഞ്ഞ ശേ​ഷ​മാ​ണ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി​യ​ത്. താ​ത്കാ​ലി​ക​മാ​യി താ​മ​സി​ക്കാ​ൻ ഉ​ട​നേ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും വീ​ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നും പ്രീ​ത പ​റ​ഞ്ഞു.