സ്കൂ​ളി​ന് ഹൈ​ടെ​ക് ക്ലാ​സ് റൂം
Wednesday, August 21, 2019 10:52 PM IST
അ​ല​ന​ല്ലൂ​ർ: എ​ട​ത്ത​നാ​ട്ടു​ക​ര നാ​ലു​ക​ണ്ടം പി​കെഎ​ച്ച്എം​ഒ യു​പി​സ്കൂ​ളി​ൽ പൂ​മ​രം എ​ന്ന പേ​രി​ൽ ന​ട​ന്ന പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ ഒ​ത്തു​ചേ​ര​ലി​ൽ ഉ​രു​തി​രി​ഞ്ഞ ആ​ശ​യ​ത്തി​ലൂ​ടെ വി​ദ്യാ​ല​യ​ത്തി​ന് ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള ഒ​രു ഹൈ​ടെ​ക് ക്ലാ​സ്റൂ​മാ​യിഎ​സി, സ്മാ​ർ​ട് ബോ​ർ​ഡ്, ക​ന്പ്യൂ​ട്ട​ർ, പ്രോ​ജ​ക്ട​ർ, ഫ​ർ​ണീ​ച്ച​റു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ഏ​ക​ദേ​ശം നാ​ലു​ല​ക്ഷം രൂ​പ ചെ​ല​വി​ൽ സ​ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ക്ലാ​സ് റൂം ​എ​ൻ.​ഷം​സു​ദീ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രീം​തൊ​ട്ടി​യി​ൽ അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ ഇ.​കെ.​ര​ജി മു​ഖ്യാ​തി​ഥി​യാ​യി.

പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി

ആ​ല​ത്തൂ​ർ: മു​ൻ​പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ 75-ാം ജന്മ​ദി​ന​ത്തി​ൽ എ​രി​മ​യൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ചി​ത്ര​ത്തി​നു മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. എ​രി​മ​യൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​പി.​ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.വി.​സു​ദ​ർ​ശ​ന​ൻ, കി​ഷോ​ർ കു​മാ​ർ, എം.​ബി.​ര​മേ​ഷ്, നാ​രാ​യ​ണ​ൻ​കു​ട്ടി, ശി​വ​ദാ​സ​ൻ, ടി.​കെ.​അ​പ്പു, ബൈ​ജു വ​ട​ക്കും​പു​റം പ്ര​സം​ഗി​ച്ചു.