ബ​സു​ക​ളെ​ത്താ​തി​ൽ പ്ര​തി​ഷേ​ധം: വ്യാ​പാ​രി​ക​ൾ മാ​ർ​ച്ച് ന​ട​ത്തി
Wednesday, August 21, 2019 10:52 PM IST
പാ​ല​ക്കാ​ട്: ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​മാ​യി അ​ട​ച്ചു​പൂ​ട്ടി​യ മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ളെ​ത്താ​തി​ൽ പ്ര​ധി​ക്ഷേ​ധി​ച്ച് ഇ​ന്ന​ലെ വ്യാ​പാ​രി​ക​ൾ ന​ട​ത്തി​യ പ്ര​ധി​ക്ഷേ​ധ മാ​ർ​ച്ച് ചി​ല ത​ത്പ​ര​ക​ക്ഷി​ക​ളു​ടെ ഇ​ട​പെ​ട​ലി​ൽ അ​ക്ര​മാ​സ​ക്ത​രാ​യി. ന​ഗ​ര​ത്തി​ലെ ടി​ബി റോ​ഡ്, ജി​ബി റോ​ഡ്, മേ​ട്ടു​പാ​ള​യം സ്ട്രീ​റ്റ്, കോ​ർ​ട്ട് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ മു​ഴു​വ​ൻ ക​ട​ക​ളും രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ര​ണ്ടു​വ​രെ പ്ര​ധി​ക്ഷേ​ധ സൂ​ച​ക​മാ​യി അ​ട​ച്ചി​ട്ടു.
താ​ങ്ങും ത​ണ​ലും ,ബിസി​ഡി​സി എ​ന്നീ സം​ഘ​ട​ന​ക​ൾ​ക്ക​പ്പു​റം വ്യാ​പാ​രി വ്യ​വ​സാ​യി​ക​ളു​ടെ സം​ഘ​ട​നാം​ഗ​ങ്ങ​ളും സം​യു​ക്ത​മാ​യാ​ണ് പ്ര​ധി​ക്ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡി​ൽ​നി​ന്നും ഏ​ക​ദേ​ശം 500 ഓ​ളം വ്യാ​പാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​രം​ഭി​ച്ച മാ​ർ​ച്ച് മാ​ർ​ച്ച് ജി​ബി റോ​ഡ് വ​ഴി സ്റ്റേ​ഡി​യം സ്റ്റാ​ൻ​ഡി​ലെ​ത്തി സ​മാ​ധാ​ന​പ​ര​മാ​യു​ള്ള പ്ര​ധി​ക്ഷേ​ധ യോ​ഗ​വും ന​ട​ക്കു​ന്ന​തി​നി​ടെ ഇ​ട​തു​സം​ഘ​ട​ന​ക​ളി​ലെ ചി​ല​രെ​ത്തി യോ​ഗം അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.സ്റ്റേ​ഡി​യം സ്റ്റാ​ൻ​ഡി​ൽ​നി​ന്നും സ​ർ​വീ​സ് ന​ട​ത്തു​ക​യും മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡി​ൽ എ​ത്താ​ത​തു​മാ​യ ചി​ല മ​ണ്ണാ​ർ​ക്കാ​ട്, കോ​ഴി​ക്കോ​ട് ബ​സു​ക​ളെ പ്ര​തി​ഷേ​ധ​ക്കാ​ർ സ​മാ​ധാ​ന​പ​ര​മാ​യി ചോ​ദ്യം ചെ​യ്തു.
യോ​ഗം അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് കെ​വി​വി​എ​സ് ടൗ​ണ്‍ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​സ​ൻ​മു​ഹ​മ്മ​ദ് ഹാ​ജി, താ​ങ്ങും ത​ണ​ലും പ്ര​സി സ​ദാം ഹു​സൈ​ൻ ബി​സി​ഡി​സി പ്ര​സി​ഡ​ന്‍റ് സി​ദ്ദി​ക്ക്, ഷെ​ഫീ​ക്ക് എ​ന്നി​വ​രെ ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സെ​ത്തി അ​റ​സ്റ്റു​ചെ​യ്ത് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി.
വി​ഷ​യം അ​റി​ഞ്ഞ​തോ​ടെ വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി​യും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ന​ഗ​ര​സ​ഭ​യി​ലെ 52 വാ​ർ​ഡു​ക​ളി​ലെ മു​ഴു​വ​ൻ കൗ​ണ്‍​സി​ല​ർ​മാ​ർ സ്റ്റേ​ഷ​നി​ലെ​ത്തി അ​റ​സ്റ്റു​ചെ​യ്ത​വ​രെ വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം വ്യാ​പാ​രി​ക​ൾ ന​ഗ​ര​ത്തി​ൽ ക​ട​ക​ൾ തു​റ​ക്കു​ക​യും വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​നി​യും സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നു​മാ​ണ് സം​ഘ​ട​നാ​ഗ​ങ്ങ​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും തീ​രു​മാ​നം.