അ​ട്ട​പ്പാ​ടിയിൽ സൗ​ഖ്യം പ​ദ്ധ​തി
Wednesday, August 21, 2019 10:53 PM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ഖ്യം​പ​ദ്ധ​തി ന​ട​പ്പാ​ക്കും. അ​ട്ട​പ്പാ​ടി ബ്ലോ​ക്കി​ലെ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ അ​റു​പ​തു​വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള ജ​ന​ങ്ങ​ൾ​ക്കു​ള്ള സൗ​ജ​ന്യ ചി​കി​ത്സാ​പ​ദ്ധ​തി​യാ​ണി​ത്. സൗ​ഖ്യം പ​ദ്ധ​തി​യി​ലൂ​ടെ കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​കു​ന്ന രോ​ഗി​ക​ൾ​ക്ക് പ​രി​ശോ​ധ​ന, ചി​കി​ത്സ, റ​ഫ​റ​ൽ യാ​ത്രാ​ചെ​ല​വ് തു​ട​ങ്ങി​യ​വ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.അ​റു​പ​തു വ​യ​സി​ൽ താ​ഴെ​യു​ള്ള ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട രോ​ഗി​ക​ളി​ൽ ഗു​രു​ത​ര​മാ​യ രോ​ഗാ​വ​സ്ഥ​യു​ള്ള രോ​ഗി​ക​ൾ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടു​കൂ​ടി ഈ ​സേ​വ​നം ല​ഭ്യ​മാ​കും.വി​വ​ര​ങ്ങ​ൾ​ക്ക് 04924 254 102, 9747 573 498 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

സൂ​ച​നാ ബോ​ർ​ഡു​ക​ൾ കൈ​പ്പ​റ്റി സ്ഥാ​പി​ക്കണം

പാലക്കാട്: കോ​ട്ട്പാ നി​യ​മം 2003 പ്ര​കാ​രം പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ഓ​ഫീ​സു​ക​ളി​ലും സ്ഥാ​പി​ക്കേ​ണ്ട ’പു​ക​വ​ലി പാ​ടി​ല്ല’ സൂ​ച​നാ ബോ​ർ​ഡു​ക​ൾ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ണ്. സൂ​ച​നാ ബോ​ർ​ഡു​ക​ൾ ഇ​തു​വ​രെ കൈ​പ്പ​റ്റാ​ത്ത സി​വി​ൽ സ്റ്റേ​ഷ​നി​ലെ ഓ​ഫീ​സ് മേ​ധാ​വി​ക​ൾ, ബോ​ർ​ഡു​ക​ൾ കൈ​പ്പ​റ്റി അ​ധീ​ന​ത​യി​ലു​ള്ള ഓ​ഫീ​സു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന് ഡിഎംഒ ( ആ​രോ​ഗ്യം) അ​റി​യി​ച്ചു.