മ​നോ​രോ​ഗി​യാ​യ പി​താ​വി​നെ മ​ക​ൻ ചു​റ്റി​ക​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി
Thursday, August 22, 2019 12:13 AM IST
കോ​യ​ന്പ​ത്തൂ​ർ: മ​രു​ന്നു ക​ഴി​ക്കു​ന്ന​തി​നെ​ചൊ​ല്ലി​യു​ണ്ടാ​യ വ​ഴ​ക്കി​നെ​ തു​ട​ർ​ന്ന് മ​നോ​രോ​ഗി​യാ​യ പി​താ​വി​നെ മ​ക​ൻ ചു​റ്റി​ക​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. തു​ടി​യ​ല്ലൂ​ർ സു​ബ്ര​ഹ്മ​ണ്യം പാ​ള​യം ഗോ​വി​ന്ദ​രാ​ജ​നെ​യാ​ണ് (65) മ​ക​ൻ മോ​ഹ​ൻ​കു​മാ​ർ (29) കൊ​ല​പ്പെ​ടു​ത്തി​യ​ത്.

മാ​ന​സി​ക​രോ​ഗി​ക​ളാ​യ ഗോ​വി​ന്ദ​രാ​ജ​നെ​യും അ​മ്മ​യേ​യും സം​ര​ക്ഷി​ച്ചി​രു​ന്ന​ത് മോ​ഹ​ൻ​കു​മാ​റാ​ണ്. മ​രു​ന്നു ക​ഴി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി ഗോ​വി​ന്ദ​രാ​ജ​ൻ അ​മ്മ​യെ മ​ർ​ദി​ക്കു​ന്ന​തു ത​ട​യാ​ൻ ശ്ര​മി​ച്ച മോ​ഹ​ൻ​കു​മാ​റി​നെ​യും ഇ​യാ​ൾ മ​ർ​ദി​ച്ചു.

ഇ​തി​ൽ കോ​പാ​കു​ല​നാ​യ മോ​ഹ​ൻ​കു​മാ​ർ ചു​റ്റി​ക​കൊ​ണ്ട് ഗോ​വി​ന്ദ​രാ​ജ​ന്‍റെ ത​ല​യ്ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു. മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ൽ മ​രി​ച്ച​താ​യി ഡോ​ക്ട​ർ അ​റി​യി​ച്ചു. തു​ട​ർ​ന്ന് മോ​ഹ​ൻ​കു​മാ​ർ പോ​ലീ​സി​നു കീ​ഴ​ട​ങ്ങി.