ഉ​രു​ൾ​പൊ​ട്ട​ലി​ൽ കി​ണ​റു​ക​ളും ബോ​ർ​വെ​ല്ലു​ക​ളും ത​ക​ർ​ന്നു
Friday, August 23, 2019 12:54 AM IST
മം​ഗ​ലം​ഡാം: മ​ല​യോ​ര മേ​ഖ​ല​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ല​വെ​ള്ള​പാ​ച്ചി​ലി​ലും മ​ണ്ണും ക​ല്ലും നി​റ​ഞ്ഞ് നി​ക​ന്ന​ത് ര​ണ്ട് ഡ​സ​നോ​ളം ഓ​പ്പ​ണ്‍ കി​ണ​റു​ക​ളും കു​ഴ​ൽ കി​ണ​റു​ക​ളും. ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് മ​ല​വെ​ള്ള​പാ​ച്ചി​ലു​ണ്ടാ​യ സി ​വി​എം കു​ന്ന്, ഓ​ടം​തോ​ട്, മ​ണ്ണെ​ണ്ണ​ക​യം, ചൂ​രു​പ്പാ​റ, വ​ട്ട​പ്പാ​റ, ക​വി​ളു​പ്പാ​റ തു​ട​ങ്ങി​യ മ​ല​ന്പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളാ​ണ് മൂ​ടി മ​ല​യോ​ര​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ളം മു​ട്ടി​യ​ത്.

മ​ഴ​ക്കാ​ല​ത്ത് കി​ണ​റു​ക​ളു​ടെ ന​ഷ്ടം അ​ത്ര ഗൗ​ര​വ​ത​ര​മ​ല്ലെ​ങ്കി​ലും വേ​ന​ലാ​കു​ന്ന​തോ​ടെ ജ​ല​സേ​ച​ന​വും കു​ടി​വെ​ള്ള ക്ഷാ​മ​വും മേ​ഖ​ല​യി​ൽ രൂ​ക്ഷ​മാ​ക്കു​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​നോ​ട് ചേ​ർ​ന്ന സി​വി​എം കു​ന്ന് ഭാ​ഗ​ത്ത് തോ​ട് ഗ​തി മാ​റി ഒ​ഴു​കി പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി. നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ മോ​ട്ടോ​ർ പു​ര​ക​ളും മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞു. കി​ണ​റു​ക​ളി​ൽ താ​ഴ്ന്ന് മോ​ട്ടോ​റു​ക​ളും ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​മാ​യി. ന​ഷ്ട​ങ്ങ​ളു​ടെ ചെ​റി​യ ക​ണ​ക്ക് മാ​ത്ര​മാ​ണി​ത്. വീ​ടു​ക​ൾ​ക്കും വി​ള​ക​ൾ​ക്കും ഉ​ണ്ടാ​യ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട ക​ണ​ക്കു​ക​ൾ പ​റ​യു​ന്പോ​ൾ ത​ന്നെ ക​ർ​ഷ​ക​രു​ടെ ക​ണ്ണ് നി​റ​യും. അ​ത്ര​യേ​റെ​യു​ണ്ട് മ​ല​യോ​ര​ത്തെ കൃ​ഷി നാ​ശം. 2007 ലെ ​അ​തി​വ​ർ​ഷ​ത്തി​ൽ വി​ള​ക​ളെ​ല്ലാം ചീ​ഞ്ഞു ന​ശി​ച്ച​പ്പോ​ൾ വീ​ണ്ടും കൃ​ഷി​യി​റ​ക്കി ആ​ദാ​യം കി​ട്ടി തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് രണ്ടുവർഷം വീ​ണ്ടും ക​ർ​ഷ​ക​രെ കു​ടു​ക്കി​യ​ത്.