അ​ഗ്നി സു​ര​ക്ഷാസം​വി​ധാ​ന​മി​ല്ലാ​ത്ത കെ​ട്ടി​ട​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ന്നു
Friday, August 23, 2019 12:56 AM IST
ഷൊ​ർ​ണൂ​ർ: ഒ​റ്റ​പ്പാ​ലം, പ​ട്ടാ​ന്പി താ​ലൂ​ക്കു​ക​ളി​ൽ അ​ഗ്നി​ബാ​ധ സു​ര​ക്ഷാ​സം​വി​ധാ​ന​മി​ല്ലാ​ത്ത കെ​ട്ടി​ട​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ഗ്നി​ര​ക്ഷാ​വി​ഭാ​ഗം തീ​രു​മാ​നി​ച്ചു.
മേ​ല്പ​റ​ഞ്ഞ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ നോ​ട്ടീ​സ് ന​ല്കി​യി​ട്ടു​പോ​ലും ഇ​വ​ർ മ​തി​യാ​യ രീ​തി​യി​ല​ല്ല കെ​ട്ടി​ട​നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​തെ​ന്നും ഇ​ത്ത​രം കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ന​ന്പ​ർ ന​ല്കേ​ണ്ട​തി​ല്ലെ​ന്നു​മാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. നി​യ​മാ​നു​സൃ​ത​മു​ള്ള രീ​തി​യി​ൽ കെ​ട്ടി​ട​നി​ർ​മാ​ണം ന​ട​ത്താ​ത്ത സാ​ഹ​ച​ര്യം വ​ർ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നാ​ണ് അ​ഗ്നി​ര​ക്ഷാ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞി​ട്ടു​ള്ള​ത്.
അ​ന​ധി​കൃ​ത കെ​ട്ടി​ട​നി​ർ​മാ​ണ​ങ്ങ​ൾ വ്യാ​പി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നേ​ര​ത്തെ അ​ഗ്നി​സു​ര​ക്ഷാ​സം​വി​ധാ​ന​മി​ല്ലാ​ത്ത 350 കെ​ട്ടി​ട​ങ്ങ​ൾ​ക്ക് അ​ഗ്നി​സു​ര​ക്ഷാ​വി​ഭാ​ഗം നോ​ട്ടീ​സു​ക​ൾ ന​ല്കി​യി​രു​ന്നു. ഷൊ​ർ​ണൂ​ർ അ​ഗ്നി​സു​ര​ക്ഷാ വി​ഭാ​ഗം ഓ​ഫീ​സി​ന് കീ​ഴി​ൽ വ​രു​ന്ന ഒ​റ്റ​പ്പാ​ലം, ഷൊ​ർ​ണൂ​ർ, പ​ട്ടാ​ന്പി, കൂ​റ്റ​നാ​ട്, കൊ​പ്പം, തൃ​ത്താ​ല തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ കെ​ട്ടി​ട​ങ്ങ​ൾ​ക്കാ​ണ് നോ​ട്ടീ​സ് ന​ല്കി​യി​രു​ന്ന​ത്.
മു​ന്പ് സ്ഥാ​പി​ച്ച​തും പി​ന്നീ​ട് പ്ര​വ​ർ​ത്തി​ക്കാ​ത്ത​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു. ര​ണ്ടു​മാ​സം മു​ന്പ് കൂ​റ്റ​നാ​ട് തീ​പി​ടു​ത്ത​മു​ണ്ടാ​യ കെ​ട്ടി​ട​ത്തി​ൽ അ​ഗ്നി​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലെ​ന്നു കാ​ണി​ച്ച് സം​ഭ​വ​ത്തി​ന് 15 ദി​വ​സം​മു​ന്പ് നോ​ട്ടീ​സ് ന​ല്കി​യി​രു​ന്നു.
കെ​ട്ടി​ട​ങ്ങ​ളി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള പ​രി​ശോ​ധ​ന​യും സു​ര​ക്ഷാ​വി​ഭാ​ഗം ഇ​തി​ന​കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​യി​രം ച​തു​ര​ശ്ര​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ​ക്ക് അ​ഗ്നി​ബാ​ധ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം. ഇ​തി​ല്ലെ​ങ്കി​ൽ അ​നു​മ​തി​പ​ത്രം ന​ല്ക​രു​തെ​ന്ന​താ​ണ് ച​ട്ടം.
പ​ഴ​യ കെ​ട്ടി​ട​ങ്ങ​ളി​ൽ​പോ​ലും അ​ഗ്നി​ബാ​ധ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ അ​ഗ്നി സു​ര​ക്ഷാ​വി​ഭാ​ഗം അ​റി​യി​ക്കു​ന്നു​ണ്ട്. കെ​ട്ടി​ട​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ അ​പ​ക​ടം സം​ഭ​വി​ച്ചാ​ൽ നി​യ​മ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പു ന​ല്കു​ന്നു​ണ്ട്. കെ​ട്ടി​ട​ങ്ങ​ളി​ലെ വ​യ​റിം​ഗി​ലു​ണ്ടാ​കു​ന്ന ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടു​ക​ൾ വ​ഴി​യാ​ണ് പ​ല​പ്പോ​ഴും അ​ഗ്നി​ബാ​ധ​യു​ണ്ടാ​കു​ന്ന​ത്.
അ​തു​കൊ​ണ്ടു​ത​ന്നെ കാ​ര്യ​ക്ഷ​മ​ത​യു​ള്ള സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് കെ​ട്ടി​ട​ങ്ങ​ളി​ൽ ഒ​രു​ക്കേ​ണ്ട​ത്. ഇ​നി​മു​ത​ൽ നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി അ​നു​വ​ർ​ത്തി​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.