കു​ട്ടി​ക​ളു​ടെ ധീ​ര​ത​യ്ക്കു​ള്ള അ​വാ​ർ​ഡ് : അ​പേ​ക്ഷ സെ​പ്തം​ബ​ർ 30 ന​കം
Friday, August 23, 2019 12:56 AM IST
പാ​ല​ക്കാ​ട് : ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഫോ​ർ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ കു​ട്ടി​ക​ളു​ടെ ധീ​ര​ത​യ്ക്കു​ള്ള അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​റി​നും 18 നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​ൻ അ​വ​സ​രം. 2018 ജൂ​ലൈ ഒ​ന്നി​നും 2019 ജൂ​ണ്‍ 30 നും ​ഇ​ട​യി​ലു​ള​ള കു​ട്ടി​ക​ളെ​യാ​ണ് പ​രി​ഗ​ണി​ക്കു​ക.
സാ​മൂ​ഹ്യ തി·​ക​ൾ, മ​റ്റ് കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രെ​യും അ​പ​ക​ട​സ​ന്ധി​യി​ൽ സ്വ​ന്തം ജീ​വ​ന് അ​പ​ക​ടം സം​ഭ​വി​ക്കു​മെ​ന്ന് ക​ണ​ക്കാ​ക്കാ​തെ അ​വ​സ​രോ​ചി​ത​മാ​യി ന​ട​ത്തി​യ ധീ​ര​ത​യും സാ​ഹ​സി​ക​ത​യും വ്യ​ക്ത​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ 250 വാ​ക്കു​ക​ളി​ലു​ള്ള വി​വ​ര​ണം അ​പേ​ക്ഷ​യോ​ടൊ​പ്പം ന​ൽ​ക​ണം. വെ​ബ്സൈ​റ്റി​ൽ അ​പേ​ക്ഷ ഫോം ​ല​ഭി​ക്കും. അ​ർ​ഹ​രാ​യ​വ​ർ കു​ട്ടി പ​ഠി​ക്കു​ന്ന സ്കൂ​ളി​ലെ പ്ര​ധാ​ന​ധ്യാ​പ​ക​ൻ/ പ്രി​ൻ​സി​പ്പാ​ൾ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ ക​ള​ക്ട​ർ, പൊ​ലീ​സ് സൂ​പ്ര​ണ്ട് എ​ന്നി​വ​രി​ൽ ഒ​രാ​ളു​ടെ ശു​പാ​ർ​ശ സ​ഹി​തം പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ 30ന​കം ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ൽ ന​ൽ​ക​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (ജ​ന​റ​ൽ) അ​റി​യി​ച്ചു.