ആ​ർ​ദ്രം​മി​ഷ​ൻ : ജി​ല്ല​യി​ൽ നാ​ല് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾകൂടി
Friday, August 23, 2019 12:56 AM IST
പാ​ല​ക്കാ​ട്: ആ​ർ​ദ്രം മി​ഷ​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ കാ​ഞ്ഞി​ര​പ്പു​ഴ, പു​തു​ക്കോ​ട്, ആ​ന​ക്ക​ട്ടി, വെ​ള്ളി​നേ​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ സെ​പ്തം​ബ​ർ ആ​ദ്യ​വാ​ര​ത്തോ​ടെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​യ​ർ​ത്തും. ഇ​വ​യു​ടെ നി​ർ​മാ​ണം 90 ശ​ത​മാ​ന​ത്തോ​ളം പൂ​ർ​ത്തി​യാ​യി.
ആ​ന​ക്ക​ട്ടി​യി​ലും പു​തു​ക്കോ​ടും ലാ​ബി​ന്‍റെ നി​ർ​മാ​ണം​കൂ​ടി പൂ​ർ​ത്തി​യാ​കാ​നു​ണ്ടെ​ന്ന് ആ​ർ​ദ്രം മി​ഷ​ൻ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​ജി.​അ​നൂ​പ് അ​റി​യി​ച്ചു. 2018-19ൽ 46 ​കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ണ് ആ​ർ​ദ്രം​പ​ദ്ധ​തി വ​ഴി ജി​ല്ല​യി​ൽ അ​നു​വ​ദി​ച്ച​ത്. ഇ​തി​ൽ 39 കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ഭ​ര​ണാ​നു​മ​തി​യും 27 കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭി​ച്ചു. കൊ​ല്ല​ങ്കോ​ട്, ശ്രീ​കൃ​ഷ്ണ​പു​രം, അ​ട​യ്ക്കാ​പു​ത്തൂ​ർ തു​ട​ങ്ങി​യ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ദി​വ​സ​വും മു​ന്നൂ​റി​ല​ധി​കം രോ​ഗി​ക​ൾ ചി​കി​ത്സ​യ്ക്കെ​ത്താ​റു​ണ്ട്. പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ൾ​ക്ക് പു​റ​മേ കൗ​ണ്‍​സി​ലിം​ഗും യോ​ഗ​യും കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ല്കി​വ​രു​ന്നു. കൂ​ടാ​തെ ആ​രോ​ഗ്യ​ജാ​ഗ്ര​ത​യെ സം​ബ​ന്ധി​ച്ച് ല​ഘു​ലേ​ഖ​വിതരണവും വീടുസന്ദർശനവും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ത്തി​ക്കു​ന്നു.