വ​നം വ​കു​പ്പി​ന്‍റെ ക്രൂ​ര​ത അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല: അഗളി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്
Thursday, September 12, 2019 11:23 PM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി കു​റു​ക്ക​ൻ​കു​ണ്ടി​ൽ വ​നം വ​കു​പ്പ് ന​ട​ത്തു​ന്ന കൃ​ഷി വെ​ട്ടി​നി​ര​ത്ത​ൽ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സി​പി​എം അ​ട്ട​പ്പാ​ടി ഏ​രി​യ സെ​ക്ര​ട്ട​റി​യും അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത് വൈ​സ് പ്ര​സി​ഡ​ണ്ടു​മാ​യ സി.​പി ബാ​ബു പ​റ​ഞ്ഞു.
അ​ൻ​പ​തു വ​ർ​ഷ​മാ​യി വീ​ടു​വ​ച്ചു താ​മ​സി​ക്കു​ന്ന ക​ർ​ഷ​ക​ന്‍റെ കൃ​ഷി​ക​ളാ​ണ് ഞാ​യ​റാ​ഴ്ച വ​ന​പാ​ല​ക​രെ​ത്തി വെ​ട്ടി​ന​ശി​പ്പി​ച്ച​ത്. ഇ​വ​ർ​ക്കു പ​ട്ട​യ​വും മ​റ്റു രേ​ഖ​ക​ളു​മു​ള്ള ര​ണ്ടേ​ക്ക​ർ സ്ഥ​ല​മാ​ണു​ള്ള​ത്.
പ​റ​ന്പി​ലെ മ​ര​ത്തി​ന്‍റെ ഇ​ര​ന്പു ചാ​ടി​ച്ചെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് കൃ​ഷി ന​ശി​പ്പി​ച്ച​തും ക​ർ​ഷ​ക​നെ​തി​രെ കേ​സെ​ടു​ത്ത​തും.
വ​ന​ഭൂ​മി​യി​ലാ​ണ് കൃ​ഷി​യെ​ങ്കി​ൽ അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി ജ​ണ്ട കെ​ട്ട​ണം.
നാ​ൽ​പ​തു കൊ​ല്ലം മു​ൻ​പ് സ​ർ​ക്കാ​ർ പ​ട്ട​യം ന​ൽ​കു​ക​യും ഭൂ​മി പ​ണ​യ​പ്പെ​ടു​ത്തി വാ​യ്പ​യെ​ടു​ത്തു വീ​ടു​വ​ച്ചു കു​ടും​ബ​സ​മേ​തം ക​ഴി​യു​ന്ന​തു​മാ​യ ക​ർ​ഷ​ക​ർ​ക്കെ​തി​രെ അ​തി​ക്ര​മ​വു​മാ​യെ​ത്തു​ന്ന വ​നം വ​കു​പ്പി​ന്‍റെ ന​ട​പ​ടി കൈ​കെ​ട്ടി നോ​ക്കി​നി​ൽ​ക്കാ​നാ​കി​ല്ല​ന്ന് സി.​പി ബാ​ബു പ​റ​ഞ്ഞു.