ഫെ​യ​ർ​പ്രോ-2019 ഇ​ന്ന് മു​ത​ൽ
Thursday, September 12, 2019 11:23 PM IST
കോ​യ​ന്പ​ത്തൂ​ർ: കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റി​യ​ൽ എ​സ്റ്റേ​റ്റ് ഡെ​വ​ല​പ്പേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (ക്രെ​ഡാ​യ് )യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ഡീ​സി​യ കോം​പ്ല​ക്സി​ൽ ഫെ​യ​ർ പ്രോ- 2019 ​ന​ട​ക്കു​ന്നു. 35 ല​ധി​കം ക​ണ്‍​സ്ട്ര​ക്ഷ​ൻ, റി​യ​ൽ എ​സ്റ്റേ​റ്റ് ക​ന്പ​നി​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഇ​ന്നു മു​ത​ൽ 15വ​രെ ന​ട​ക്കു​ന്ന ഫെ​യ​ർ പ്രോ 2019 ​സം​സ്ഥാ​ന ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി എ​സ്.​പി.​വേ​ലുമ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​നയും ആ​രം​ഭി​ച്ചു

കോ​യ​ന്പ​ത്തൂ​ർ: ത​മി​ഴ്നാ​ട് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൃ​ഷ്ടി എ​ന്ന പേ​രി​ൽ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ​യും വ​സ്ത്ര​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും ആ​രം​ഭി​ച്ചു. അ​വി​നാ​ശി റോ​ഡ് സു​ഗു​ണ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, കാ​ഞ്ചീ​പു​രം, ച​ന്ദേ​രി, ട​സ​ർ കോ​ട്ട , ഉ​പ്പ​ഡേ തു​ട​ങ്ങി​യ സാ​രി​ക​ൾ എ​ന്നീ തു​ണി​ത്ത​ര​ങ്ങ​ളും ഇ​ടം​നേ​ടി​യി​ട്ടു​ണ്ട്. സോ​യാ​ഷി, ഒ. ​ലൈ​ല, സ്റ്റു​ഡി​യോ രാ​മ, കാ​ഹി​നി, ഖ​യാ​ൻ ,യാ​മി​നി​ഖ​ന്ന, ക​യാ​ൻ, ജെ.​എ​സ്. ക്രി​യേ​ഷ​ൻ , ലൗ​ക്യ തു​ട​ങ്ങി​യ ഡി​സൈ​നു​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ട്. ക​ലാ​കാ​ര​ൻ​മാ​രെ സ​ഹാ​യി​ക്കാ​നാ​യി ക്രാ​ഫ്റ്റ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട്തു​ന്ന​താ​ണ് ഇ​ത്ത​രം എ​ക്സി​ബി​ഷ​നു​ക​ൾ.