മു​ണ്ടൂ​ർ-​ചെ​ർ​പ്പു​ള​ശേ​രി സം​സ്ഥാ​ന​പാ​ത​യി​ൽ റോ​ഡ​രി​കി​ലെ പ​ര​സ്യ​ബോ​ർ​ഡു​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി
Saturday, September 14, 2019 11:41 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: മു​ണ്ടൂ​ർ-​ചെ​ർ​പ്പു​ള​ശേ​രി സം​സ്ഥാ​ന​പാ​ത​യി​ൽ ചെ​ർ​പ്പു​ള​ശേ​രി​മു​ത​ൽ ക​ട​ന്പ​ഴി​പ്പു​റം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ച കൂ​റ്റ​ൻ പ​ര​സ്യ​ബോ​ർ​ഡു​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ​രാ​തി. അ​ന്പ​തി​ല​ധി​കം കൂ​റ്റ​ൻ പ​ര​സ്യ​ബോ​ർ​ഡു​ക​ളാ​ണ് ക​ട​ന്പ​ഴി​പ്പു​റം​മു​ത​ൽ ചെ​ർ​പ്പു​ള​ശേ​രി വ​രെ​യു​ള്ള റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ത്താ​ണ് കൂ​റ്റ​ൻ പ​ര​സ്യ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും അ​വ​യെ​ല്ലാം റോ​ഡ​രി​കി​ലാ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. മി​ക്ക പ​ര​സ്യ​ബോ​ർ​ഡു​ക​ളും കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ഏ​തു​സ​മ​യ​വും നി​ലം​പൊ​ത്താ​വു​ന്ന സ്ഥി​തി​യി​ലാ​ണ്. ഫ്ളെ​ക്സ് ബോ​ർ​ഡു​ക​ളു​ടെ ഇ​രു​ന്പു​തൂ​ണു​ക​ൾ തു​രു​ന്പെ​ടു​ത്ത് ദ്ര​വി​ച്ചു.

ശ​ക്ത​മാ​യ മ​ഴ​യോ കാ​റ്റോ ഉ​ണ്ടാ​യാ​ൽ ഇ​വ ക​ട​പു​ഴ​കി റോ​ഡി​ലേ​ക്കോ വൈ​ദ്യു​തി​ലൈ​നു​ക​ളി​ലേ​ക്കോ പ​തി​ക്കും. മം​ഗ​ലാം​കു​ന്ന്, പു​ഞ്ച​പ്പാ​ടം പ്ര​ദേ​ശ​ത്തു​ള്ള കൂ​റ്റ​ൻ ബോ​ർ​ഡി​ന്‍റെ ഫ്ളെ​ക്സു​ക​ൾ അ​ട​ർ​ന്നു​മാ​റി വാ​ഹ​ന​ങ്ങ​ൾ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും പ്ര​യാ​സം സൃ​ഷ്ടി​ക്കു​ക​യാ​ണ്.കാ​റ്റി​ൽ ആ​ടി​യു​ല​യു​ന്ന ഫ്ളെ​ക്സ് സ​മീ​പ​ത്തെ വൈ​ദ്യു​തി ലൈ​നി​ൽ ചെ​ന്നു​ത​ട്ടു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഫ്ളെ​ക്സ് ബോ​ർ​ഡു​ക​ൾ മാ​റ്റാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.