ഗ്ര​ന്ഥ​ശാ​ല ദി​ന​വും ജി​ല്ലാ അ​ക്ഷ​രോ​ത്സ​വ​വും
Sunday, September 15, 2019 12:48 AM IST
പാ​ല​ക്കാ​ട്: കേ​ര​ള ഗ്ര​ന്ഥ​ശാ​ലാ സം​ഘ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​ക​മാ​യ 14ന് ​സം​സ്ഥാ​നെ​ത്തൊ​ട്ടാ​കെ ന​ട​ന്ന ഗ്ര​ന്ഥ​ശാ​ലാ​ദി​നാ​ച​ര​ണം ജി​ല്ല​യി​ൽ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​കെ.​നാ​രാ​യ​ണ​ദാ​സ് പ​താ​ക ഉ​യ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
തു​ട​ർ​ന്നു​ന​ട​ന്ന ജി​ല്ലാ അ​ക്ഷ​രോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി നി​ർ​വ​ഹി​ച്ചു. താ​ലൂ​ക്കു​ത​ല മ​ത്സ​ര​ങ്ങ​ളി​ലെ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ കു​ട്ടി​ക​ളാ​ണ് ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. യു​പി, ഹൈ​സ്കൂ​ൾ ത​ല​ങ്ങ​ളി​ൽ 14 ഇ​ന​ങ്ങ​ളി​ലാ​യി മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. യു​പി വി​ഭാ​ഗ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കും ഒ​ന്നാം​സ്ഥാ​നം നേ​ടി​യ മ​ത്സ​ര​ത്തി​ൽ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ഓ​വേ​റാ​ൾ കി​രീ​ടം​നേ​ടി.

ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സം​സ്ഥാ​ന കൗ​ണ്‍​സി​ല​ർ എം​എം​എ ബ​ക്ക​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സ​ന്ധ്യ, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​എം.​രാ​മ​ൻ, അ​ജി​ത് കു​മാ​ർ, പി.​എ​ൻ.​മോ​ഹ​ന​ൻ, വി.​ര​വീ​ന്ദ്ര​ൻ, ദാ​സ് മാ​ട്ടു​മ​ന്ത, വി​മ​ല ചി​റ്റൂ​ർ, ഇ​ന്ദു പാ​ഞ്ച​ജ​ന്യം, ഡോ. ​ജ​യ​ശീ​ല​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​കാ​സിം സ്വാ​ഗ​ത​വും അ​ജി​ത് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.