വില്പന നടത്തിയ ന​വ​ജാ​ത​ശി​ശു​വി​നെ മോ​ചി​പ്പി​ച്ചു
Sunday, September 15, 2019 12:48 AM IST
കോ​യ​ന്പ​ത്തൂ​ർ: ഏ​ഴാ​യി​ര​ത്തി അ​ഞ്ഞൂ​റു​രൂ​പ​യ്ക്ക് വി​ല്പ​ന ചെ​യ്ത ന​വ​ജാ​ത​ശി​ശു​വി​നെ പോ​ലീ​സും ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് മോ​ചി​പ്പി​ച്ചു. മ​യി​ലാ​ടും​തു​റൈ സ്വ​ദേ​ശി​നി അ​രു​ൾ​സെ​ൽ​വി (23)യു​ടെ കു​ഞ്ഞി​നെ​യാ​ണ് സ​ഹോ​ദ​രി സെ​ൽ​വി​യും ഭ​ർ​ത്താ​വ് ആ​ന​ന്ദ​രാ​ജും ചേ​ർ​ന്ന് സെ​ൽ​വി-​രാ​ജ​ൻ ദ​ന്പ​തി​ക​ൾ​ക്ക് 7500 രൂ​പ​യ്ക്ക് വി​റ്റ​ത്.

തി​രൂ​പ്പൂരി​ലെ സ്വ​കാ​ര്യ ബ​നി​യ​ൻ ക​ന്പ​നി ജീ​വ​ന​ക്കാ​രി​യാ​യ അ​രു​ൾ സെ​ൽ​വി ആ​റി​നാ​ണ് കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ആ​ണ്‍​കു​ഞ്ഞി​നു ജന്മം ​ന​ല്കി​യ​ത്. തു​ട​ർ​ന്ന് ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം അ​രു​ൾ​സെ​ൽ​വി മ​ര​ണ​മ​ട​ഞ്ഞു.

തു​ട​ർ​ന്ന് അ​രു​ൾ​സെ​ൽ​വി​യു​ടെ മൃ​ത​ദേ​ഹം ആം​ബു​ല​ൻ​സി​ൽ മ​യി​ലാ​ടും​തു​റൈ​യി​ലേ​ക്കു കൊ​ണ്ടു​പോ​യി മ​റ​വു​ചെ​യ്തു. കു​ഞ്ഞു​മാ​യി സൂ​ലൂ​ർ ക​ണ്ണം​പാ​ള​യ​ത്തു​ള്ള വീ​ട്ടി​ലേ​ക്കു വ​ന്ന ആ​ന​ന്ദ​രാ​ജ് ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ സെ​ൽ​വി-​രാ​ജ​ൻ ദ​ന്പ​തി​ക​ൾ​ക്ക് 7500 രൂ​പ​യ്ക്ക് കു​ഞ്ഞി​നെ വി​ല്ക്കു​ക​യാ​യി​രു​ന്നു.വി​വ​രം അ​റി​ഞ്ഞ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ സു​ലൂ​ർ പോ​ലീ​സി​നു പ​രാ​തി ന​ല്കു​ക​യും പോ​ലീ​സും ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​രു​ൾ​സെ​ൽ​വി​യു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള പ​ണ​ത്തി​നാ​യാ​ണ് കു​ഞ്ഞി​നെ വി​റ്റ​തെ​ന്ന് സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ആ​ന​ന്ദ​രാ​ജി​നെ ചോ​ദ്യം ചെ​യ്യ​ലി​ൽ പോ​ലീ​സി​നു വിവരം ലഭിച്ചു. സെ​ൽ​വി, രാ​ജ​ൻ തു​ട​ങ്ങി​യ​വ​രെ​യും ചോദ്യം ചെയ്തു. കു​ഞ്ഞി​ന്‍റെ പി​താ​വ് ആ​രാ​ണെ​ന്ന​തി​നെ​പ്പ​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.