അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​വു​ന്പോ​ഴും ലോ​റി​ബേ ഇ​ല്ലാ​തെ ദേ​ശീ​യ​പാ​ത
Sunday, September 15, 2019 10:55 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്-​തൃ​ശ്ശൂ​ർ ദേ​ശീ​യ പാ​ത​യും പാ​ല​ക്കാ​ട്-​കോ​യ​ന്പ​ത്തൂ​ർ ദേ​ശീ​യ പാ​ത​യും ക​ട​ന്നു പോ​കു​ന്ന വാ​ള​യാ​ർ മു​ത​ൽ വ​ട​ക്ക​ഞ്ചേ​രി​വ​രെ​യു​ള്ളി​ട​ത്ത് ലോ​റി​കൾ നിർത്തിയിടാൻ പ്രത്യേക സ്ഥലമില്ലാത്തത് (ലോറിബേ) ക​ട​ലാ​സി​ലൊ​തു​ങ്ങു​ന്നു.

പ്ര​തി​വ​ർ​ഷം നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളും നി​ര​വ​ധി പേ​രു​ടെ ജീ​വ​നു​ക​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടും ദേ​ശീ​യ പാ​ത​യി​ലെ ലോ​റി​ബേ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​ക​ളി​ല്ല. പ്ര​തി​ദി​നം മൂവാ​യി​ര​ത്തി​ലേ​റെ ചെ​റു​തും വ​ലു​തു​മാ​യ ച​ര​ക്കു വാ​ഹ​ന​ങ്ങ​ളാ​ണ് വ​ട​ക്ക​ഞ്ചേ​രി-​വാ​ള​യാ​ർ ദേ​ശീ​യ പാ​ത​യി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​ത്.

ഈ ​പാ​ത​യി​ൽ അ​ടു​ത്ത കാ​ല​ത്തു​ണ്ടാ​യി​ട്ടു​ള്ള അ​പ​ക​ട​ങ്ങ​ളി​ൽ കൂ​ടു​ത​ലും വി​ല്ല​നാ​യി​ട്ടു​ള്ള​തും ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളാ​ണ്. വാ​ള​യാ​ർ മു​ത​ൽ വ​ട​ക്ക​ഞ്ചേ​രി വ​രെ​യു​ള്ള പാ​ത​യി​ൽ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ദേ​ശീ​യ പാ​ത​യി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണം.
ക​ഴി​ഞ്ഞ മാ​സാ​ദ്യം വാ​ള​യാ​റി​ൽ മി​നി​വാ​ൻ ലോ​റി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട​ത്. ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു ജീ​വ​നു​ക​ളാ​ണ്.

ദേ​ശീ​യ പാ​ത​യി​ലും പാ​ത​ക്കി​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള സ​ർ​വ്വീ​സ് റോ​ഡു​ക​ളി​ലും നി​ർ​ത്തി​യി​ടു​ന്ന ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളും, ക​ണ്ടെ​യ്ന​ർ ലോ​റി​ക​ളും, ട്രെ​യി​ല​ർ ലോ​റി​ക​ളു​മാ​ണ് മി​ക്ക​പ്പോ​ഴും അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്തു​ന്ന​ത്.

ദേ​ശീ​യ-​സം​സ്ഥാ​ന പാ​ത​ക​ളി​ൽ ട്ര​ക്കു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​തി​നും ജീ​വ​ന​ക്കാ​ർ​ക്കു വി​ശ്ര​മി​ക്കു​ന്ന​തി​നു​മാ​യി ലോ​റി​ബേ(​ട്ര​ക്ക്ബേ) വേ​ണ​മെ​ന്നാ​ണ് നി​യ​മം. എ​ന്നാ​ൽ ഇ​തെ​ല്ലാം ക​ട​ലാ​സി​ലു​റ​ങ്ങു​ക​യാ​ണ്. വാ​ള​യാ​റി​ൽ സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ മേ​പ്പാ​ല​ത്തി​നു സ​മീ​പം ട്ര​ക്ക്ബേ​യു​ള്ള​തൊ​ഴി​ച്ചാ​ൽ പി​ന്നെ ക​ഞ്ചി​ക്കോ​ട്, പു​തു​ശ്ശേ​രി, ച​ന്ദ്ര​ന​ഗ​ർ, കു​ഴ​ൽ​മ​ന്ദം, ആ​ല​ത്തൂ​ർ, വ​ട​ക്ക​ഞ്ചേ​രി എ​ന്നി​വ​ട​ങ്ങ​ളി​ലൊ​ക്കെ ലോ​റി​ബേ പേ​രി​ൽ മാ​ത്ര​മാ​ണ്.

വാ​ള​യാ​ർ അ​പ​ക​ട​ത്തി​നു ശേ​ഷം ജി​ല്ലാ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ലും ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

പാ​ല​ക്കാ​ട്-​തൃ​ശ്ശൂ​ർ ദേ​ശീ​യ പാ​ത​യി​ൽ ആ​ല​ത്തൂ​രി​നും കു​ഴ​ൽ​മ​ന്ദ​ത്തി​നു​മി​ട​യ്ക്ക് ചി​ത​ലി​യി​ൽ ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി ലോ​റി​ബേ​ക്കു​വേ​ണ്ടി നാ​ലേ​ക്ക​റോ​ളം സ്ഥ​ലം ഏ​റ്റെ​ടു​ത്ത​ത​ല്ലാ​തെ ഇ​വി​ടെ ട്ര​ക്കു​ക​ൾ നി​ർ​ത്താ​നോ മ​റ്റോ ഉ​ള്ള സ്വൗ​ക​ര്യ​ങ്ങ​ളൊ​ന്നും സ​ജ്ജ​മാ​ക്കി​യി​ട്ടി​ല്ല.

അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കാ​റു​ക​ളും സ്കൂ​ട്ട​റു​ക​ളും ക​യ​റ്റി വ​രു​ന്ന ക​ണ്ടെ​യ്ന​റു​ക​ൾ, ക​ന്പി, സി​മ​ന്‍റ്, ഇ​ത​ര ഉ​ത്പ​ന്ന​ങ്ങ​ൾ ക​യ​റ്റി വ​രു​ന്ന ടോ​റ​സ് ലോ​റി​ക​ൾ ടെ​ർ​മി​ന​ലു​ക​ൾ, യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ൾ, കേ​ബി​ളു​ക​ൾ എ​ന്നി​വ ക​യ​റ്റി വ​രു​ന്ന ഭീ​മ​ൻ ട്രെ​യി​ല​റു​ക​ൾ എ​ന്നി​വ​യെ​ല്ലാം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട് വി​ശ്ര​മി​ക്കു​ന്ന​തും ജീ​വ​ന​ക്കാ​ർ ഭ​ക്ഷ​ണം പാ​കം ചെ​യ്തു ക​ഴി​ക്കു​ന്ന​തും ദേ​ശീ​യ പാ​ത​യി​ലെ സ്ഥി​രം കാ​ഴ്ച​യാ​ണ്.

അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന ദീ​ർ​ഘ​ദൂ​ര ച​ര​ക്കു വാ​ഹ​ന​ങ്ങ​ളും, ക​ണ്ടെ​യ്ന​റു​ക​ളും, ട്രെ​യി​ല​റു​ക​ളു​മെ​ല്ലാം ദേ​ശീ​യ-​സം​സ്ഥാ​ന പാ​ത​ക​ളി​ലെ പ​ക​ൽ സ​മ​യ​ത്തെ തി​ര​ക്കൊ​ഴി​വാ​ക്കി രാ​ത്രി കാ​ല​ങ്ങ​ളി​ൽ യാ​ത്ര തു​ട​രു​ന്ന​താ​ണ് രീ​തി.

അ​ന​ധി​കൃ​ത​മാ​യി നി​ർ​ത്തി​യി​ടു​ന്ന ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്കും, നി​ര​പ​രാ​ധി​ക​ളു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ത്താ​നും കാ​ര​ണ​മാ​വു​ക​യാ​ണ്.

വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി പാ​ത​കൂ​ടി പൂ​ർ​ത്തി​യാ​വു​ന്ന മു​റ​യ്ക്ക് വാ​ള​യാ​ർ മു​ത​ൽ മ​ണ്ണു​ത്തി വ​രെ​യു​ള്ള ദേ​ശീ​യ പാ​ത​യി​ൽ ട്ര​ക്ക്ബേ സ്ഥാ​പി​ക്ക​ണ​മെ​ന്ന ലോറി ഉടമകളുടെ ആ​വ​ശ്യം ശ​ക്ത​മാ​ണ്.