സ​മൃ​ദ്ധി​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും
Sunday, September 15, 2019 10:57 PM IST
നെന്മാ​റ: സ​മൃ​ദ്ധി​യു​ടേ​യും എ​സ് എ​ച്ച് ജി ​യു​ടെ സം​യു​ക്ത​മാ​യി സോ​ഷ്യ​ൽ സ​ർ​വ്വീ​സ് സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ താ​ഴേ​ത​ട്ടി​ലെ സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി ന​യി​ക്കു​ന്നെ​ന്നും കൂ​ട്ടാ​യ്മ ഇ​നി​യും ശ​ക്തി​പ്പെ​ട​ണ​മെ​ന്നും ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ച എം​പി ര​മ്യ ഹ​രി​ദാ​സ് പ​റ​ഞ്ഞു. സ​മൃ​ദ്ധി കൂ​ട്ടാ​യ്മ​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും ക​യ​റാ​ടി പൂ​വ​ച്ചോ​ട് അ​മ​ല​ഗി​രി മ​ല​ങ്ക​ര പ​ള്ളി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ർ​വ്വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​തോ​മ​സ് പു​ല്ലു​കാ​ലാ​യി​ൽ അ​ധ്യ​ക്ഷ​നാ​യി. ഫാ.​ജേ​ക്ക​ബ് കീ​യാ​ലി​ൽ, ടോ​മി വെ​ണ്ണ​ക്ക​ര, എ​സ്.​എം ഷാ​ജ​ഹാ​ൻ, ആ​നി രാ​ജു, ബീ​നാ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.