പോ​ത്തു​ണ്ടി ഉ​ദ്യാ​ന​ത്തി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കേ​റി; വ​രു​മാ​ന​ത്തി​ലും റെക്കോ​ർ​ഡ് വ​ർ​ധ​ന​വ്
Sunday, September 15, 2019 10:57 PM IST
നെന്മാ​റ: പോ​ത്തു​ണ്ടി ഉ​ദ്യാ​ന​ത്തി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കേ​റി​യ​തോ​ടെ വ​രു​മാ​ന​ത്തി​ലും റെ ക്കോർ ഡ് വ​ർ​ധ​ന​യു​ണ്ടാ​യി. ഓ​ണാ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക് കൗ​തു​ക​മാ​യി.
നെ​ല്ലി​യാ​ന്പ​തി​യി​ലേ​യ്ക്കു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് കൂ​ടി​യ​തും മ​ട​ക്ക​യാ​ത്ര​യി​ൽ പോ​ത്തു​ണ്ടി ഉ​ദ്യാ​ന​ത്തി​ൽ ക​യ​റി​യും അ​ണ​ക്കെ​ട്ടി​നു മു​ക​ളി​ൽ ക​യ​റി​യും കാ​ഴ്ച്ച​ക​ൾ ക​ണ്ടു. തി​രു​വോ​ണ നാ​ളി​ലും അ​വി​ട്ടം ദി​ന​വും ഇ​ന്ന​ലെ​യും മ​തി​യാ​യ തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു. 60000 രൂ​പ​യോ​ളം ക​ഴി​ഞ്ഞ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ല​ഭി​ച്ചി​രു​ന്നു.
ടി​ക്ക​റ്റ് കൗ​ണ്ട​ർ പ്ര​വ​ർ​ത്തി സ​മ​യം രാ​വി​ലെ 9 മു​ത​ൽ 6 വ​രെ​യാ​യ​തു നെ​ല്ലി​യാ​ന്പ​തി യാ​ത്ര ക​ഴി​ഞ്ഞെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് ഉ​ദ്യാ​നം കാ​ണാ​നു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ന്നെ​ന്ന പ​രാ​തി​യു​ണ്ട്. വൈ​കീ​ട്ട് ഉ​ദ്യാ​നം കാ​ണാ​ന​വ​സ​രം ന​ല്കി​യാ​ൽ വ​രു​മാ​ന​ത്തി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന​വു​ണ്ടാ​കും. ഉ​ദ്യാ​നം കാ​ണാ​ൻ ക​ഴി​യാ​തെ മ​ട​ങ്ങി​പോ​കു​ന്ന​വ​രു​ടെ എ​ണ്ണ​വും കു​റ​വ​ല്ല. ഉ​ദ്യാ​ന​ത്തി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്ത് നി​ർ​മ്മാ​ണ​ത്തി​ലാ​യി​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ക​ളി​യു​പ​ക​ര​ണ​ങ്ങ​ളു​ടെ നി​ർ​മ്മാ​ണം പാ​തി​വ​ഴി​യി​ലാ​യി​രി​ക്കു​ന്ന​തും സ​ന്ദ​ർ​ശ​ക​രെ ഏ​റെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ന്നു.
ഓ​ണ​ത്തി​ന് പു​തി​യ ഉ​ദ്യാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തു​മെ​ന്ന​തും പാ​ഴ് വാ​ക്കാ​യി മാ​റി.​നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ സ​ന്ദ​ർ​ശ​ക​രെ കൂ​ടു​ത​ൽ ഇ​വി​ടെ​യ്ക്ക് ആ​ക​ർ​ഷി​യ്ക്കും.