നെല്ലുസംഭരണം: നി​വേ​ദ​നം ന​ല്കി
Wednesday, September 18, 2019 11:59 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ നെ​ല്ലു​സം​ഭ​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ൽ​എ ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന് നി​വേ​ദ​നം ന​ല്കി. ജി​ല്ല​യി​ൽ വ​ട​ക്ക​ഞ്ചേ​രി, ആ​ല​ത്തൂ​ർ, കു​ഴ​ൽ​മ​ന്ദം, കൊ​ല്ല​ങ്കോ​ട്, നെന്മാ​റ, തൃ​ത്താ​ല, പ​ട്ടാ​ന്പി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കൊ​യ്ത്ത് തു​ട​ങ്ങി. അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന മ​ഴ​മൂ​ലം ക​ർ​ഷ​ക​രു​ടെ ദു​രി​തം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നെ​ല്ലു​സം​ഭ​ര​ണം തു​ട​ങ്ങാ​ത്ത​ത് ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. നെ​ല്ലു​സം​ഭ​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ മി​ല്ലു​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും നെ​ല്ലി​ന് കി​ലോ​യ്ക്ക് 26.95 രൂ​പ ന​ല്കു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം എ​ത്ര​യും​വേ​ഗം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ കെ.​വി.​വി​ജ​യ​ദാ​സ് വ്യ​ക്ത​മാ​ക്കി.