പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ൾ പു​ന​രു​ദ്ധ​രി​ച്ചി​ല്ല
Thursday, September 19, 2019 11:09 PM IST
അ​ഗ​ളി:​അ​ഗ​ളി:​അ​ട്ട​പ്പാ​ടി​യി​ൽ പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ റോ​ഡു​ക​ൾ ഇ​നി​യും പു​ന​രു​ദ്ധ​രി​ച്ചി​ല്ല. പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പാ​ട​വ​യ​ൽ ഭാ​ഗ​ത്തു മാ​ത്ര​മാ​ണ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ ഏ​ക റോ​ഡ്. ഏ​റെ ദു​ര​ന്തം നേ​രി​ട്ട അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ലെ ഗൂ​ളി​ക്ക​ട​വ് ചി​റ്റൂ​ർ, മി​ന​ർ​വാ ഷോ​ള​യൂ​ർ, എ​ന്നീ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ മ​ണ്ണു​നീ​ക്ക​ൽ പോ​ലും ഇ​തു​വ​രെ യു​ണ്ടാ​യി​ല്ല. ദു​ര​ന്തം ത​സ​മ​യ​ത്ത് താ​ൽ​ക്കാ​ലി​ക​മാ​യി മ​ണ്ണു​നീ​ക്കി ഒ​രു വാ​ഹ​ന​ത്തി​ന് ക​ഷ്ഠി​ച്ചു ക​ട​ക്കാ​ൻ പാ​ക​ത്തി​നു പാ​ത​യൊ​രു​ക്കി​യി​രു​ന്നു.

അ​തേ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ഴും വാ​ഹ​ന​ങ്ങ​ളോ ടു​ന്ന​ത് .
ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ങ്ക​ക്ക​ട​വ് മാ​റ​ന​ട്ടി, കു​റ​വ​ൻ​പാ​ടി അ​ട്ട​പ്പാ​ട്ട് മ​ല, കൊ​ല്ലം​കാ​ഡ് മേ​ല്ക്കു​ര​വ​ന്പാ​ടി, അ​ഗ​ളി പു​ലി​യ​റ തു​ന്പ​പ്പാ​റ എ​ന്നീ റോ​ഡു​ക​ൾ നി​ശ്ശേ​ഷം ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. എ​വി​ടെ വാ​ഹ​ന​ങ്ങ​ളും കു​ടു​ങ്ങി​കി​ട​ക്കു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

റോ​ഡ്ഗ​താ​ഗ​തം പു​ന​സ്ത​പി​ച്ചു​കി​ട്ടാ​ൻ സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.​ഗൂ​ളി​ക്ക​ട​വ് ഷോ​ള​യൂ​ർ റോ​ഡി​ൽ വ​ൻ അ​പ​ക​ട​ങ്ങ​ൾ പ​തി​യി​രി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നും സു​ര​ക്ഷ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല