ജി​ല്ലാ​ത​ല പ​ർ​ച്ചേ​ഴ്സ് ക​മ്മി​റ്റി കൂ​ടും
Thursday, September 19, 2019 11:11 PM IST
വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര​യി​ൽ വ്യ​വ​സാ​യ​പാ​ർ​ക്കി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യു​ടെ വി​ല​നി​ർ​ണ​യം സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ചെ​യ്യാ​ൻ ഒ​രു​ത​വ​ണ കൂ​ടി ജി​ല്ലാ​ത​ല പ​ർ​ച്ചേ​ഴ്സ് ക​മ്മി​റ്റി കൂ​ടും. ഇ​തി​ന്‍റെ തീ​യ​തി തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ 22, 23 തീ​യ​തി​ക​ളി​ൽ ന​ട​ന്ന ഡി​എ​ൽ​പി​സി​യി​ൽ നി​ശ്ച​യി​ച്ച ഭൂ​മി​വി​ല അം​ഗീ​ക​രി​ക്കാ​ൻ സ്റ്റേ​റ്റ് ലെ​വ​ൽ ഇ​സി​ക്ക് സ​മ​ർ​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ജ​നു​വ​രി​യി​ൽ കൂ​ടി​യ സ്റ്റേ​റ്റ് ലൈ​വ​ൽ ക​മ്മി​റ്റി പ്ര​പ്പോ​സ​ൽ അം​ഗീ​ക​രി​ച്ചി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് ഒ​രു​ത​വ​ണ കൂ​ടി ജി​ല്ലാ​ത​ല പ​ർ​ച്ചേ​ഴ്സ് ക​മ്മി​റ്റി കൂ​ടി നെ​ഗോ​സി​യേ​ഷ​ൻ ന​ട​ത്തി ഭൂ​വു​ട​മ​ക​ൾ സ​മ്മ​തി​ക്കു​ക​യാ​ണെ​ങ്കി​ൽ നെ​ഗോ​സി​യേ​ഷ​ൻ പ​ർ​ച്ചേ​ഴ്സ് പ്ര​കാ​രം ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ആ​ലോ​ച​ന ന​ട​ക്കു​ന്ന​ത്.
സ​മ്മ​ത​പ​ത്രം ന​ല്കാ​ത്ത ഭൂ​വു​ട​മ​ക​ളു​ടെ ഭൂ​മി ആ​ക്ട് പ്ര​കാ​രം ഏ​റ്റെ​ടു​ക്കാ​നു​ള്ള അ​നു​മ​തി​ക്കാ​ണ് ഇ​പ്പോ​ൾ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്ന​ത്. ആ​ക്ട് പ്ര​കാ​ര​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്പോ​ൾ ഇ​നി​യും കാ​ല​താ​മ​സം വ​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.