മേ​ഖ​ലാ ബൈബിൾ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന്
Saturday, September 21, 2019 11:38 PM IST
കോ​യ​ന്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം രൂ​പ​ത ആ​റാ​മ​ത് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നു മു​ന്നോ​ടി​യാ​യി രൂ​പ​ത​യി​ലെ വി​വി​ധ സോ​ണു​ക​ളു​ടെ മേ​ഖ​ലാ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന്.
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു രാ​മ​നാ​ഥ​പു​രം ഹോ​ളി​ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ൽ പോ​ത്ത​ന്നൂ​ർ, കു​നി​യ​മു​ത്തൂ​ർ, ഉ​ക്ക​ടം, സു​ലൂ​ർ, പ​ല്ല​ടം ഇ​ട​വ​ക​ക​ൾ ഏ​കോ​പി​ച്ചു ന​ട​ത്തു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ വൈ​കു​ന്നേ​രം 8.30ന് ​സ​മാ​പി​ക്കും.

ശു​ശ്രൂ​ഷ​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ഗാ​ന​ശു​ശ്രൂ​ഷ എ​ന്നി​വ​യു​ണ്ടാ​കും. ആ​ലു​വ വി​ൻ​സെ​ൻ​ഷ്യ​ൻ സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് ചി​റ​പ​റ​ന്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കും.

ഗാ​ന്ധി​പു​രം മേ​ഖ​ലാ ക​ണ്‍​വ​ൻ​ഷ​ൻ വി​ശ്വാ​സ​പു​രം ഇ​ട​വ​ക​യെ ചേ​ർ​ത്തു വൈ​കു​ന്നേ​രം 5.30 മു​ത​ൽ 8.30 വ​രെ​യാ​ണ്. ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ. ​അ​രു​ണ്‍ ക​ല​മ​റ്റ​ത്തി​ൽ നേ​തൃ​ത്വം ന​ല്കും.ഇ​ട​യാ​ർ​പാ​ള​യം, പൂ​മാ​ർ​ക്ക​റ്റ്, കൗ​ണ്ട​പാ​ള​യം, വ​ട​വ​ള്ളി ഇ​ട​വ​ക​ക​ളെ കൂ​ട്ടി​യി​ണ​ക്കി സാ​യി​ബാ​ബ കോ​ള​നി ലി​റ്റി​ൽ ഫ്ള​വ​ർ ഇ​ട​വ​ക​യി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ശു​ശ്രൂ​ഷ​ക​ൾ​ക്ക് തൃ​ശൂ​ർ ജെ​റു​സ​ലേം ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ ഫാ. ​റി​ജോ പ​യ്യ​പ്പി​ള്ളി ആ​ൻ​ഡ് ടീം ​നേ​തൃ​ത്വം ന​ല്കും.

പൊ​ള്ളാ​ച്ചി മേ​ഖ​ല​യി​ലെ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ സൂ​ശ്വ​രം​പെ​ട്ടി, വാ​ൽ​പ്പാ​റ, ഉ​ദു​മ​ൽ​പേ​ട്ട്, ധാ​രാ​പു​രം, കൊ​ടൈ​ക്ക​നാ​ൽ എ​ന്നീ ഇ​ട​വ​ക​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു പൊ​ള്ളാ​ച്ചി സെ​ൻ​റ് പോ​ൾ​സ് പ​ള്ളി​യി​ൽ രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ന​ട​ക്കും. ശു​ശ്രൂ​ഷ​ക​ൾ​ക്ക് പാ​ല​ക്കാ​ട് രൂ​പ​താം​ഗം ഫാ.​ജോ​ബി​ൻ മേ​ലേ​മു​റി നേ​തൃ​ത്വം ന​ല്കും.

മേ​ട്ടു​പ്പാ​ള​യം മേ​ഖ​ല​യു​ടെ മേ​ഖ​ല ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ കാ​ര​മ​ട, പെ​രി​യ​നാ​യ്ക്ക​ൻ പാ​ള​യം, അ​ന്നൂ​ർ, തൊ​ട്ടി​പാ​ള​യം ഇ​ട​വ​ക​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു മേ​ട്ടു​പ്പാ​ള​യം സെ​ൻ​റ് ജോ​സ​ഫ് പ​ള്ളി​യി​ൽ വൈ​കു​ന്നേ​രം മൂ​ന്നു​മു​ത​ൽ തു​ട​ങ്ങും.

ശു​ശ്രൂ​ഷ​ക​ൾ​ക്ക് വ​ട​ക്കു​കാ​ട് മൈ​ന​ർ സെ​മി​നാ​രി സ്പി​രി​ച്ച​ൽ ഫാ. ​ജ​സ്റ്റി​ൻ ത​ട​ത്തി​ൽ നേ​തൃ​ത്വം ന​ല്കും. രാ​മ​നാ​ഥ​പു​രം രൂ​പ​ത​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ൽ എ​ല്ലാ​വ​രും പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം​നേ​ട​ണ​മെ​ന്ന് രൂ​പ​താ ക​രി​സ്മാ​റ്റി​ക് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് പു​ത്തൂ​ർ പ​റ​ഞ്ഞു.