ഓ​ട്ടോ​യും കാ​റും കൂ​ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു
Monday, October 14, 2019 11:26 PM IST
ചി​റ്റൂ​ർ: ഓ​ട്ടോ​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ന​യൂ​ർ അ​ത്തി​ക്കോ​ട് സ​ലീ​മി​ന്‍റെ ഭാ​ര്യ ബീ​വി (37), വി​ള​യോ​ടി വേ​ലാ​യു​ധ​ന്‍റെ മ​ക​ൾ ധ​ന്യ (30), സ​ഹോ​ദ​ര​ൻ (38)എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച​തി​ൽ ഓ​ട്ടോ​മ​റി​ഞ്ഞാ​ണ് മൂ​വ​ർ​ക്കും പ​രി​ക്കേ​റ്റ​ത്. വ​ട​ക്ക​ത്ത​റ എ​ൽ ആ​കൃ​തി​യി​ലു​ള്ള വ​ള​വി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി 8.30 നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ മു​വ​രേ​യും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ചി​റ്റൂ​ർ​കാ​വി​ൽ​നി​ന്നും കൊ​ടു​ന്പ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​യും ചി​റ്റൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
സാ​ര​മാ​യി പ​രി​ക്കേ​റ്റ ബീ​വി​യെ താ​ലൂ​ക്ക് ആ​ശു​പത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്കി പി​ന്നീ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.