ജ​നാ​ധി​പ​ത്യ​വും മ​തേ​ര​ത്വവും നി​ല​നി​ർ​ത്താ​ൻ ഇ​ട​തു​പ​ക്ഷം വി​ശാ​ല വേ​ദി​യൊ​രു​ക്ക​ണം: ക​ന​യ്യ​കു​മാ​ർ
Monday, October 14, 2019 11:28 PM IST
ചി​റ്റൂ​ർ: രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി​ക​ൾ നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ളു​ടേ​യും പാ​ർ​ശ്വ​വ​ൽ​കൃ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ മു​ന്നേ​റ്റ​ങ്ങ​ളു​ടേ​യും ഒ​രു വി​ശാ​ല​വേ​ദി രൂ​പം കൊ​ള്ളേ​ണ്ട​തു​ണ്ടെ​ന്ന് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റും സി.​പി.​ഐ. കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വു​മാ​യ ക​ന​യ്യ​കു​മാ​ർ. ചി​റ്റൂ​ർ പാ​ലാ​ഴി ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പാ​ഞ്ച​ജ​ന്യം ലൈ​ബ്ര​റി സം​ഘ​ടി​പ്പി​ച്ച രാ​ഷ്ട്രീ​യ ശി​ൽ​പ്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഈ ​വി​ശാ​ല​വേ​ദി തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്ത് മാ​ത്രം രൂ​പം കൊ​ള്ളേ​ണ്ട ഒ​ന്ന​ല്ല. എ​ല്ലാ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ലും സ​മ​ര​ങ്ങ​ളി​ലും ഒ​രു പൊ​തു മി​നി​മം പ​രി​പാ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ന്നി​ച്ചു നി​ൽ​ക്കേ​ണ്ട ഒ​ന്നാ​ണ്. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ഉ​യി​ർ​ക്കൊ​ണ്ട വി​ഖ്യാ​ത​മാ​യ ആ​സാ​ദീ ഗാ​നം ആ​ല​പി​ച്ചു കൊ​ണ്ടാ​ണ് യോ​ഗ​ത്തി​ന്‍റെ അ​വ​സാ​നം ക​ന​യ്യ പു​റ​ത്തി​റ​ങ്ങി​യ​ത്.
ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു കൊ​ണ്ട് ഡോ. ​രേ​ഖാ രാ​ജ്, കെ.​കെ.​ഷാ​ഹി​ന, കെ.​ജ​യ​ദേ​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡോ. ​രാ​ജാ ഹ​രി​പ്ര​സാ​ദ് ച​ർ​ച്ച നി​യ​ന്ത്രി​ച്ചു. ടി.​ജി. നി​ര​ഞ്ജ​ൻ സ്വാ​ഗ​ത​വും സി.​രൂ​പേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു