തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ​ക്ക് സ്കി​ൽ ഡ​വ​ല​പ്മെ​ന്‍റ് വി​ദ്യാ​ഭ്യാ​സ​പ​ദ്ധ​തി അ​നി​വാ​ര്യം
Monday, October 14, 2019 11:28 PM IST
ചി​റ്റൂ​ർ: സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ​ള​ർ​ച്ച സൃ​ഷ്ടി​ക്കു​ന്ന തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ സ്കി​ൽ ഡ​വ​ല​പ്പ്മെ​ന്‍റ് വി​ദ്യാ​ഭ്യാ​സ​പ​ദ്ധ​തി അ​നി​വാ​ര്യ​മെ​ന്ന് ജ​ല​വി​ഭ​വ​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി. വ​ണ്ടി​ത്താ​വ​ളം കെ​കെ​എം​എ​ച്ച് സ്കൂ​ളി​ൽ പു​തി​യ കൊ​മേ​ഴ്സ് ലാ​ബ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
സാ​ങ്കേ​തി​ക മേ​ഖ​ല​യി​ൽ നി​ർ​മി​ത​ബു​ദ്ധി, റോ​ബോ​ട്ടി​ക്സ്, ഡി​ജി​റ്റ​ൽ ലേ​ണിം​ഗ്, ത്രീ​ഡി പ്രി​ന്‍റിം​ഗ് തു​ട​ങ്ങി വി​വി​ധ​രം​ഗ​ങ്ങ​ളി​ൽ വ​ലി​യ വ​ള​ർ​ച്ച​യാ​ണ്.
ഇ​ത്ത​രം സാ​ധ്യ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ക​ഴി​യും​വി​ധം പാ​ഠ്യ​പ​ദ്ധ​തി​യി​ൽ മാ​റ്റ​മു​ണ്ടാ​ക​ണം. പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ അ​ന്വേ​ഷ​ണ​ത്വ​ര വ​ള​ർ​ത്താ​ൻ ക​ഴി​യ​ണ​മെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഗു​ണ​ഫ​ല​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും ല​ഭി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ ച​ർ​ച്ച​ക​ളും ചി​ന്ത​ക​ളും ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​മാ​രി​മു​ത്തു, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സ​ജി​ത, പി.​എ​സ്.​ശി​വ​ദാ​സ്, ജി.​ജ​യ​ന്തി, ധ​ന​ല​ക്ഷ്മി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​ഹ​രി​ദാ​സ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ.​ശ​ശി​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ പി.​ടി ശ്രീ​കു​മാ​ർ, ജി.​വി​ൻ​സെ​ന്‍റ്, സി.​എ​ച്ച.്
അ​രു​ണ്‍​കു​മാ​ർ പ്ര​സം​ഗി​ച്ചു.