ജ​ല​സം​ഭ​ര​ണി​ക​ളി​ലേ​ക്കൊ​രു യാ​ത്ര
Monday, October 14, 2019 11:28 PM IST
മം​ഗ​ലം​ഡാം: പാ​ല​ക്കാ​ട് ഫോ​ർ​ട്ട് വാ​ക്കേ​ഴ്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ല​സം​ഭ​ര​ണി​ക​ളി​ലേ​ക്കൊ​രു യാ​ത്ര എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ബൈ​ക്ക് റാ​ലി​ക്ക് മം​ഗ​ലം​ഡാ​മി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ജ​ല​സം​ഭ​ര​ണി​ക​ൾ മ​ലി​ന​മാ​ക്കാ​തെ​യും ന​ശി​ച്ച് പോ​കാ​തെ​യും കാ​ത്ത് സൂ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും പ്രാ​ധാ​ന്യ​വും ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ക​യും ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തു​ക​യും എ​ന്ന ല​ക്ഷ്യം വെ​ച്ച് കൊ​ണ്ടാ​ണ് റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്. ക്ല​ബ് പ്ര​സി​ഡ​ന്‍റും ജാ​ഥാ ക്യാ​പ്റ്റ​നു​മാ​യ റി​ട്ടേ​ർ​ഡ് ഡി.​വൈ.​എ​സ്.​പി.​മു​ഹ​മ്മ​ദ് കാ​സി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് കോ​ട്ട​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി അ​സി.​ക​മ്മീ​ഷ​ണ​ർ കു​ര്യാ​ച്ച​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. യൂ​ണി​ഫോ​മ​ണി​ഞ്ഞ ക്ല​ബ് അം​ഗ​ങ്ങ​ൾ 50 ബൈ​ക്കു​ക​ളി​ലാ​യി റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു.
മ​ല​ന്പു​ഴ, മം​ഗ​ലം​ഡാം, പോ​ത്തു​ണ്ടി, ചു​ള്ളി​യാ​ർ, വാ​ള​യാ​ർ തു​ട​ങ്ങി​യ ജ​ലാ​ശ​യ​ങ്ങ​ളി​ലാ​ണ’ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്.
മം​ഗ​ലം ഡാ​മി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ കേ​ര കേ​സ​രി ഭ​വ​ദാ​സ്, കെ.​വി.​വി.​ഇ.​എ​സ്.​മം​ഗ​ലം​ഡാം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജി വ​ർ​ക്കി, എ.​എ​സ്.​ഐ.​സു​ന്ദ​ര​ൻ, ബെ​ന്നി സ്ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ക്ല​ബ്ബ് സെ​ക്ര​ട്ട​റി അ​ഡ്വ.​രാ​ജേ​ഷ് കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു.