അ​ധി​കാ​ര​പ​ടി​യി​ലേ​ക്ക് അ​ധി​കാ​രി​ക​ളു​ടെ ക​ണ്ണു​ക​ളെ​ത്ത​ണം
Monday, October 14, 2019 11:29 PM IST
അ​ഗ​ളി: മ​ണ്ണാ​ർ​ക്കാ​ട്-​ആ​ന​ക്ക​ട്ടി റോ​ഡി​ൽ മു​ക്കാ​ലി​ക്കും ക​ക്കു​പ​ടി​ക്കു​മി​ട​യി​ലു​ള്ള അ​ധി​കാ​ര​പ്പ​ടി​യി​ലേ​ക്ക് അ​ധി​കാ​രി​ക​ളു​ടെ ക​ണ്ണു​ക​ളെ​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ. പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കു​ണ്ടും കു​ഴി​യു​മാ​യ റോ​ഡി​ലൂ​ടെ കാ​ൽ​ന​ട​യാ​ത്ര വ​രെ അ​സാ​ധ്യ​മാ​ണ്.
മ​ഴ പെ​യ്താ​ൽ കാ​യ​ലി​നേ വെ​ല്ലു​ന്ന​വി​ധം ചെ​ളി്ക്കു​ള​മാ​ണ് റോ​ഡ്. റോ​ഡി​ലെ അ​പ​ക​ട​സ്ഥി​തി അ​റി​യാ​ത്ത​തി​നാ​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ക്കാ​ർ റോ​ഡി​ലെ വെ​ള്ള​ത്തി​ലൂ​ടെ ഉ​ന്തി​ത്ത​ള്ളി​യാ​ണ് വാ​ഹ​നം കൊ​ണ്ടു​പോ​കു​ന്ന​ത്. അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ അ​ട്ട​പ്പാ​യി​ലെ പ്ര​ധാ​ന റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യാ​ണി​ത്.
ക​ൽ​ക്ക​ണ്ടി​യി​ലേ​ക്കു​ള്ള ക​യ​റ്റ​ത്തി​ലും അ​പ​ക​ട​ക​ര​മാം​വി​ധം റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.
ആ​ന​ക്ക​ട്ട​യി​ൽ​നി​ന്നും ആ​ന​മൂ​ളി ചു​രം റോ​ഡ് വ​രെ​യു​ള്ള റോ​ഡ് കു​ണ്ടും​കു​ഴി​യും നി​റ​ഞ്ഞ​വ​യാ​ണ്.
റോ​ഡ് വി​പു​ലീ​ക​ര​ണ​ത്തി​നു പ​ല പ​ദ്ധ​തി​ക​ൾ മു​ഖേ​ന തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ള​ല്ലാ​തെ ഒ​ന്നും പ്ര​വൃ​ത്തി പ​ഥ​ത്തി​ലെ​ത്തു​ന്നി​ല്ല. കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നും അ​ന​ക്ക​ട്ടി വ​രെ റ​ബ​റൈ​സ്ഡ് റോ​ഡി​ലൂ​ടെ സു​ഖ​യാ​ത്ര ചെ​യ്തു കേ​ര​ള അ​തി​ർ​ത്തി​യി​ലേ​ക്ക് ക​ട​ന്നാ​ൽ തു​ട​ർ​ന്ന് ചു​രം​റോ​ഡ് അ​വ​സാ​നി​ക്കും​വ​രെ ദു​രി​ത​യാ​ത്ര​യാ​ണ്.
ഒ​രു പ്ര​ദേ​ശ​ത്തി​ന്‍റ വി​ക​സ​ന​ത്തി​ന്‍റെ മു​ഖ്യ​ഘ​ട​ക​മാ​ണ് ഗ​താ​ഗ​ത വി​ക​സ​ന​മെ​ങ്കി​ലും ആ​ദി​വാ​സി മേ​ഖ​ല​യാ​യ അ​ട്ട​പ്പാ​ടി​യി​ൽ ഇ​ത് മ​രീ​ചി​ക​യാ​ണ്.
റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​ത്ത​തി​നാ​ൽ യ​ഥാ​സ​മ​യം ചി​കി​ത്സ കി​ട്ടാ​തെ നി​ര​വ​ധി​പേ​ർ മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ഡ്യൂ​ട്ടി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ മു​ക്കാ​ലി എം ​ആ​ർ​എ​സ് സ്കൂ​ളി​ലെ സൂ​പ്ര​ണ്ടി​നും റോ​ഡി​ന്‍റെ ദു​രി​താ​വ​സ്ഥ​മൂ​ലം യ​ഥാ​സ​മ​യം ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പ​ട്ടു.
ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ അ​വ​ർ​ത്തി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ ഈ​ടു​റ്റ ത​ര​ത്തി​ൽ റോ​ഡു​നി​ർ​മാ​ണം ഉ​ട​നേ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് അ​ട്ട​പ്പാ​ടി​ക്കാ​രു​ടെ ആ​വ​ശ്യം