മേ​ഴ്സി കോ​ള​ജി​ൽ ടെ​ക്ഫെ​സ്റ്റ് തു​ട​ങ്ങി
Monday, October 14, 2019 11:29 PM IST
പാ​ല​ക്കാ​ട്: മേ​ഴ്സി കോ​ളേ​ജി​ലെ ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ടെ​ക്ഫെ​സ്റ്റ് അ​വി​നാ​ശി​ലിം​ഗം യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം പ്ര​ഫ. ഡോ. ​ജി.​പ​ദ്മാ​വ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പാ​ൾ ഡോ .​സി​സ്റ്റ​ർ റോ​സ് ആ​ൻ, ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി സി​സ്റ്റ​ർ ജെ​യ്ൻ മ​രി​യ, ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി ഷീ​ല പി.​കോ​യി​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​ദ്യ​ദി​വ​സം സൈ​ബ​ർ സെ​ക്യൂ​രി​റ്റി എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​ഘ​ടി​പ്പി​ച്ച നാ​ഷ​ണ​ൽ സെ​മി​നാ​റി​ൽ ഡോ. ​ജി.​പ​ദ്മാ​വ​തി, ഡോ.​ഡി . ഷ​ണ്മു​ഖ​പ്രി​യ, ബി.​വി​നീ​ത് കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ക​രാ​യി. ര​ണ്ടാം​ദി​വ​സം സ്റ്റു​ഡ​ൻ​റ്സ് ഡേ​യോ​ട​നു​ബ​ന്ധി​ച്ചു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​ര​വും മൂ​ന്നാം​ദി​വ​സം കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി വി​വി​ധ​യി​നം മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും. മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഫെ​സ്റ്റി​ൽ ജി​ല്ല​യ്ക്കു പു​റ​മെ തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കോ​യ​ന്പ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ത്സ​രാ​ർ​ത്ഥി​ക​ളും പ​ങ്കെ​ടു​ക്കും.