അ​ഗ​ളി ഇ​ന്ദി​ര കോ​ള​നി​ക്ക് സ​മീ​പം പു​ള്ളി​പ്പു​ലി മൂ​ന്ന് ആ​ടു​ക​ളെ കൊ​ന്നു
Tuesday, October 15, 2019 10:57 PM IST
അ​ഗ​ളി: അ​ഗ​ളി​യി​ൽ ഇ​ന്ദി​ര കോ​ള​നി​ക്ക് സ​മീ​പം പു​ള്ളി​പ്പു​ലി ഇ​റ​ങ്ങി മൂ​ന്ന് ആ​ടു​ക​ളെ കൊ​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് മേ​യാ​ൻ വി​ട്ട മൂ​ന്ന് മു​ട്ട​നാ​ടു​ക​ളെ പു​ലി പി​ടി​ച്ച​ത്. ഒ​രു ആ​ട്ടി​ൻ​കു​ട്ടി​ക്കും പു​ള്ളി​പ്പു​ലി​യു​ടെ ക​ടി​യേ​റ്റു. പ്ര​ദേ​ശ​ത്തെ വ​ള്ളി ത​ങ്ക​രാ​ജി​ന്‍റെ ആ​ടു​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ത് സം​ബ​ന്ധി​ച്ച് വ​ള്ളി ത​ങ്ക​രാ​ജ് വ​നം വ​കു​പ്പി​ൽ പ​രാ​തി ന​ൽ​കി.​നാ​ൽ​ക്കാ​ലി വ​ള​ർ​ത്ത​ൽ ഉ​പ​ജീ​വ​ന​മാ​ക്കി നി​ര​വ​ധി ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളും ഇ​ത​ര വി​ഭാ​ഗ​ക്കാ​രും പ്ര​ദേ​ശ​ത്തു​ണ്ട് . മു​ൻ വ​ർ​ഷ​വും ഇ​വ​രു​ടെ ആ​ടു​ക​ളെ പു​ലി കൊ​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് .അ​ഗ​ളി ഗ​വ.​ഹൈ സ്കൂ​ളി​ലെ​യും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യു​ടെ​യും തൊ​ട്ട​ടു​ത്താ​യാ​ണ് പു​ലി​യു​ടെ വി​ള​യാ​ട്ടം. ന​ര​സി​മു​ക്ക് ,വൈ​ദ്യ​ർ കോ​ള​നി പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​ലി ശ​ല്യം വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. ഇ​വി​ടെ മേ​യാ​ൻ വി​ടു​ന്ന പ​ശു​ക്ക​ളെ​യും ആ​ടു​ക​ളെ​യും പു​ലി പി​ടി​ക്കു​ന്ന സം​ഭ​വം സാ​ധാ​ര​ണ​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ന് തൊ​ട്ട​ടു​ത്തു​വ​രെ പു​ലി​ക​ൾ എ​ത്തി​നി​ൽ​ക്കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ഭീ​തി​പ​ര​ത്തി​യി​ട്ടു​ണ്ട്.