മോ​ഷ​ണശ്രമം: യു​വാ​വ് പി​ടി​യി​ൽ
Tuesday, October 15, 2019 10:58 PM IST
വ​ട​ക്ക​ഞ്ചേ​രി: വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ യു​വാ​വ് പി​ടി​യി​ലാ​യി. ഇ​ള​വം​പാ​ടം തൊ​ഴു​ത്തി​ങ്ക​ൽ വീ​ട്ടി​ൽ രാ​ജു (44) നെ​യാ​ണ് മം​ഗ​ലം​ഡാം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​
ഞാ​യ​റാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ട് മ​ണി​യോ​ടു കൂ​ടി ഇ​ള​വം​പാ​ടം തോ​മ​സി​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി അ​ല​മാ​റ കു​ത്തി​തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ വീ​ട്ടു​കാ​ർ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. ആ​ളെ തി​രി​ച്ച​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​ട​മ പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യും പ്ര​തി​യെ ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്തു.​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.

ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം:
സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണം ഇ​ന്ന്

ക​ല്ല​ടി​ക്കോ​ട്: അ​റു​പ​താ​മ​ത് പാ​ല​ക്കാ​ട് റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം ഇ​ന്നു​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ത​ച്ച​ന്പാ​റ ദേ​ശ​ബ​ന്ധു ഹ​യ​ർ സെ​ക്ക​ക്ക​ൻ​ഡ​റി സ്കു​ളി​ൽ ന​ട​ക്കും. കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ൽ​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും.