ഗതാഗതക്കുരുക്ക്: സി​പി​എം നാ​ളെ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ക്കും
Wednesday, October 16, 2019 10:46 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​സ്തം​ഭ​ന​ത്തി​നെ​തി​രെ സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ക്കും. രാ​വി​ലെ 10ന് ​വ​ട​ക്ക​ഞ്ചേ​രി റോ​യ​ൽ ജം​ഗ്ഷ​നി​ൽ ന​ട​ക്കു​ന്ന ഉ​പ​രോ​ധ​സ​മ​രം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ.​രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ചാ​മു​ണ്ണി പ്ര​സം​ഗി​ക്കും. വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത നി​ർ​മാ​ണം തു​ട​ങ്ങി ഏ​ഴു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഇ​ന്നും യാ​ത്രാ​ദു​രി​തം തു​ട​രു​ക​യാ​ണ്.
ദേ​ശീ​യ​പാ​ത​യു​ടെ​യും കു​തി​രാ​നി​ൽ നി​ർ​മി​ക്കു​ന്ന ഇ​ര​ട്ട​ക്കു​ഴ​ൽ തു​ര​ങ്ക​ത്തി​ന്‍റെ​യും നി​ർ​മാ​ണം നി​ല​ച്ചി​ട്ട് ഒ​ന്ന​ര​വ​ർ​ഷം ക​ഴി​ഞ്ഞു. ദേ​ശീ​യ​പാ​ത ക​രാ​റെ​ടു​ത്തി​രി​ക്കു​ന്ന ക​ഐം​സി ക​ന്പ​നി​യും ദേ​ശീ​യ​പാ​താ അ​ഥോ​രി​റ്റി​യും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യാ​ണ് നി​ർ​മാ​ണം നി​ല​യ്ക്കാ​ൻ പ്ര​ധാ​ന കാ​ര​ണം. മാ​ത്ര​മ​ല്ല ക​രാ​ർ ക​ന്പ​നി മൂ​ന്നു​ത​വ​ണ ക​രാ​ർ ലം​ഘ​നം ന​ട​ത്തി​യി​ട്ടും ക​ന്പ​നി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രോ ദേ​ശീ​യ​പാ​ത അ​ഥോ​രി​റ്റി​യോ ത​യാ​റാ​കു​ന്നി​ല്ല. ദേ​ശീ​യ​പാ​ത​യി​ൽ രൂ​പം​കൊ​ണ്ട വ​ൻ​കു​ഴി​ക​ൾ ഇ​പ്പോ​ൾ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി​രി​ക്കു​യാ​ണ്.
കു​തി​രാ​നി​ലെ റോ​ഡ് ത​ക​ർ​ച്ച​യെ തു​ട​ർ​ന്ന് ഗ​താ​ഗ​ത​കു​രു​ക്ക് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് ഇ​തു​മൂ​ലം പെ​രു​വ​ഴി​യി​ലാ​കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​പി​എം സ​മ​ര​വു​മാ​യി രം​ഗ​ത്തു​വ​രു​ന്ന​ത്. പ്ര​ശ്ന​ത്തി​ന് ഉ​ട​നേ പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്കു​മെ​ന്നും വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന സ​മ​ര​ത്തി​ൽ എ​ല്ലാ​വി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​ബാ​ല​ൻ അ​റി​യി​ച്ചു.