മുഴുവൻ ഉത്സവങ്ങളേയും ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ഉ​ത്സ​വ​ങ്ങ​ളാ​ക്കും
Saturday, October 19, 2019 11:15 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ മു​ഴു​വ​ൻ ഉ​ത്സ​വ​ങ്ങ​ളെ​യും ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ഉ​ത്സ​വ​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തി​നു ഹ​രി​ത​കേ​ര​ളം ജി​ല്ലാ മി​ഷ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല​യി​ലെ പ്ര​ധാ​ന ഉ​ത്സ​വ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം 23ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ജി​ല്ലാ ക​ള​ക്ട​റേ​റ്റി​നു സ​മീ​പ​ത്തെ ദാരിദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം ഹാ​ളി​ൽ ന​ട​ക്കും.

യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ ചെ​യ​ർ​മാ​നു​മാ​യ അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി, അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക് മ​ജി​സ്ട്രേ​റ്റ് ടി.​വി​ജ​യ​ൻ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.