ല​ഹ​രി വി​മു​ക്ത വി​ദ്യാ​ല​യം: ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് നടത്തി
Saturday, October 19, 2019 11:17 PM IST
വാ​ണി​യം​കു​ളം: ഒ​റ്റ​പ്പാ​ലം എ​ക്സൈ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റും പി​കെ ദാ​സ് മെ​ഡി​ക്ക​ൽ കോ​ളേ​ജും ഒ​റ്റ​പ്പാ​ലം റോ​ട്ട​റി ക്ല​ബും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ല​ഹ​രി​വി​മു​ക്ത വി​ദ്യാ​ല​യം ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സ് വാ​ണി​യം​കു​ളം ടി​ആ​ർ​കെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. ഒ​റ്റ​പ്പാ​ലം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഉ​മ്മ​ൻ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി.​കെ.​ദാ​സ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഗോ​പ​കു​മാ​ര​ൻ ക​ർ​ത്താ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ല​ഹ​രി ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചും അ​തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചും എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ രാ​ധാ​കൃ​ഷ്ണ​ൻ ക്ലാ​സെ​ടു​ത്തു. ഒ​റ്റ​പ്പാ​ലം റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് രാ​മ​ച​ന്ദ്ര​ൻ, ജി​ല്ലാ റൊ​ട്ടേ​റി​യ​ൻ റാം​മോ​ഹ​ൻ, ഡോ.​ജ​ഗ​ത് ലാ​ൽ, ടി​ആ​ർ​ക​ഐ​ച്ച് എ​സ് പ്രി​ൻ​സി​പ്പ​ൽ രാ​ജീ​വ്, ഡോ.​വാ​ണി, ഐ​ശ്വ​ര്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ൾ​ക്കാ​യി പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​ന​വും ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യും ന​ട​ത്തി.