മു​ട​പ്പ​ല്ലൂ​ർ-​മം​ഗ​ലം​ഡാം റോ​ഡി​ൽ വാ​ട്ട​ർ​ടാ​ങ്ക് അ​പ​ക​ട​ഭീ​ഷ​ണി
Saturday, October 19, 2019 11:20 PM IST
വ​ട​ക്ക​ഞ്ചേ​രി: മു​ട​പ്പ​ല്ലൂ​ർ-​മം​ഗ​ലം​ഡാം റോ​ഡി​ൽ പെ​ട്രോ​ൾ പ​ന്പി​ന​ടു​ത്തു​ള്ള വാ​ട്ട​ർ​ടാ​ങ്ക് ഏ​തു​നി​മി​ഷ​വും ത​ക​ർ​ന്നു​വീ​ഴാ​മെ​ന്ന സ്ഥി​തി​യി​ൽ. ആ​റു പി​ല്ല​റു​ക​ളി​ൽ നി​ല്ക്കു​ന്ന ടാ​ങ്കി​ന്‍റെ നാ​ലു പി​ല്ല​റു​ക​ളും ബ​ല​ക്ഷ​യ​ത്തി​ൽ ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.

പി​ല്ല​റി​ലെ ക​ന്പി​ക​ൾ പു​റ​ത്തേ​ക്ക് ത​ള്ളി കോ​ണ്‍​ക്രീ​റ്റ് അ​ട​ർ​ന്നു​വീ​ണ് ആ​ടു​ന്ന​തി​നാ​ലാ​ണ് ടാ​ങ്ക് നി​ല്ക്കു​ന്ന​ത്. ടാ​ങ്ക് പൊ​ളി​ച്ചു​മാ​റ്റി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന് പ​ല​ത​വ​ണ നാ​ട്ടു​കാ​ർ പ​രാ​തി ന​ല്കി​യി​ട്ടും അ​ധി​കൃ​ത​ർ അ​പ​ക​ട​സ്ഥി​തി ക​ണ്ട​താ​യി ന​ടി​ക്കു​ന്നി​ല്ലെ​ന്നു പ​റ​യു​ന്നു.റോ​ഡി​നോ​ടു ചേ​ർ​ന്നു​നി​ല്ക്കു​ന്ന ടാ​ങ്ക് ത​ക​ർ​ന്നു​വീ​ണാ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും സ​മീ​പ​വാ​സി​ക​ൾ​ക്കും അ​തി​ന്‍റെ ദു​ര​ന്ത​മു​ണ്ടാ​കും.

മു​ട​പ്പ​ല്ലൂ​ർ ടൗ​ണി​ലേ​ക്കു​ള്ള ജ​ല​വി​ത​ര​ണം ഈ ​ടാ​ങ്കി​ൽ​നി​ന്നാ​ണ് ന​ട​ത്തു​ന്ന​ത്. വ​ണ്ടാ​ഴി പാ​ലം​ഭാ​ഗ​ത്തെ ബോ​ർ​വെ​ല്ലി​ൽ​നി​ന്നു​ള്ള വെ​ള്ളം പ​ന്പു​ചെ​യ്ത് ടാ​ങ്കി​ലെ​ത്തി​ച്ച് ഇ​വി​ടെ​നി​ന്നാ​ണ് വി​ത​ര​ണം. ഒ​രു​ല​ക്ഷം ലി​റ്റ​ർ​വെ​ള്ളം സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ടാ​ങ്കി​ൽ ഇ​പ്പോ​ഴും വെ​ള്ളം നി​റ​യ്ക്കു​ന്നു​ണ്ട്. ചോ​ർ​ച്ച​യും മ​റ്റും ക​ഴി​ഞ്ഞു​ള്ള വെ​ള്ള​മാ​ണ് നി​ല​വി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.