നാ​ക് എ​പ്ല​സ് നേ​ടി എംഇഎസ് ക​ല്ല​ടി​കോ​ള​ജ്
Monday, October 21, 2019 12:31 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് എം.​ഇ.​എ​സ്. ക​ല്ല​ടി കോ​ളേ​ജി​ന് നാ​ക് തേ​ർ​ഡ് സൈ​ക്കി​ൾ വി​സി​റ്റി​ൽ എ ​പ്ല​സ് പ​ദ​വി ല​ഭി​ച്ചു.
2019 സെ​പ്റ്റം​ബ​ർ 13, 14തി​യ്യ​തി​ക​ളി​ലാ​ണ് ക​ല്ല​ടി കോ​ളേ​ജി​ൽ നാ​ക്ക് പി​യ​ർ ടീം ​അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. രാ​ജ്യ​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പാ​ഠ്യ​പാ​ന്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അം​ഗീ​കാ​രം
ന​ൽ​കു​ന്ന​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ 1994ൽ ​ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് നാ​ഷ​ണ​ൽ അ​സ​സ്മെ​ന്‍റ് ആ​ന്‍റ് അ​ക​ഡി​റ്റേ​ഷ​ൻ കൗ​ണ്‍​സി​ൽ (നാ​ക്).
ക​ല്ല​ടി കോ​ളേ​ജി​ന് 2004ൽ ​നാ​ക്കി​ന്‍റെ ആ​ദ്യ വി​സി​റ്റി​ൽ ബി ​ഡ​ബി​ൾ
പ്ല​സും, 2013ൽ ​ര​ണ്ടാം അ​വ​സ​ര​ത്തി​ൽ എ​യു​മാ​ണ് ല​ഭി​ച്ച​ത്. നാ​ക് മൂ​ന്നാം​ഘ​ട്ട സ​ന്ദ​ർ​ശ​ന​ത്തി​ലാ​ണ് ഇ​പ്പോ​ൾ എ ​പ്ല​സ് ബ​ഹു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. നാ​ക്കി​ന്‍റെ പു​തി​യ നി​യ​മാ​വ​ലി പ്ര​കാ​രം എ.​പ്ല​സ് ല​ഭി​ക്കു​ന്ന കാ​ലി​ക്ക​റ്റ് സ​ർ​വ്വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ ആ​ദ്യ കോ​ളേ​ജാ​ണ് എം.​ഇ.​എ​സ്. ക​ല്ല​ടി കോ​ളേ​ജ്.
സം​സ്ഥാ​ന​ത്തെ മൂ​ന്നാ​മ​ത്തെ കോ​ളേ​ജു​മാ​ണ്.​കോ​ളേ​ജ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ധി​ഷ​ണാ​പ​ര​മാ​യ നേ​ത്യ​ത്വം, അ​ടി​സ്ഥാ​ന
സൗ​ക​ര്യ​ങ്ങ​ൾ വ​ൻ തോ​തി​ൽ വി​ക​സി​പ്പി​ച്ച​ത്, നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളോ​ടെ ന​വീ​ക​രി​ച്ച സെ​ൻ​ട്ര​ലൈ​സ്ഡ് ലൈ​ബ്ര​റി, 2013ന് ​ശേ​ഷം ര​ണ്ട് ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളും ര​ണ്ട് എ​യ്ഡ​ഡ് കോ​ഴ്സു​ക​ളും ഉ​ൾ​പ്പെ​ടെ 12 പു​തി​യ കോ​ഴ്സു​ക​ൾ ആ​രം​ഭി​ച്ച​ത്. ക​ലാ​കാ​യി​ക രം​ഗ​ത്ത് മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.
ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള പ​ഠ​ന​ബോ​ധ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ,അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ ജ​ന​വി​ഭാ​ഗ​ത്തി​ന് വേ​ണ്ടി സ​യ​ജ​മാ​ക്കി​യ എം.​ഇ.​എ​സ്. മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ,പു​തി​യ ലേ​ഡീ​സ് ഹോ​സ്റ്റ​ൽ, ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം, സോ​ളാ​ർ പാ​ന​ൽ,ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ പ​ഠ​ന സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​വ​യാ​ണ് കോ​ളേ​ജി​ന് ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​ത്.​എം.​ഇ.​എ​സ്. പ്ര​സ്ഥാ​ന​ത്തി​നും വി​ദ്യ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഉൗ​ർ​ജ​സ്വ​ല​മാ​യ നേ​തൃ​ത്വം ന​ൽ​കു​ന്ന എം.​ഇ.​എ​സ്. പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​എ. ഫ​സ​ൽ​ഗ​ഫൂ​ർ, എം.​ഇ.​എ​സ്. കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ പി.​എ​ച്ച്. മു​ഹ​മ്മ​ദ്, ക​ല്ല​ടി
കോ​ളേ​ജ് ചെ​യ​ർ​മാ​ൻ കെ.​സി.​കെ. സൈ​താ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു.
എം.​ഇ.​എ​സ് ഭാ​ര​വാ​ഹി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും,വി​ദ്യാ​ർ​ത്ഥി​ക​ൾ, ജീ​വ​ന​ക്കാ​ർ,പി.​ടി.​എ, എ​ന്നി​വ​രു​ടെ​യും നിതാന്ത പ്ര​യ​ത്ന​ത്തി​ന്‍റെ ഫ​ല​മാ​ണ് ക​ല്ല​ടി കോ​ളേ​ജി​ന് ല​ഭി​ച്ച ഈ ​അം​ഗീ​കാ​രം.