ചി​റ്റൂ​രി​ൽ അ​ണ്ട​ർ ഗ്രൗ​ണ്ട് വൈ​ദ്യു​തി കേ​ബി​ൾ നി​ർ​മ്മാ​ണം തു​ട​ങ്ങി
Monday, October 21, 2019 12:33 AM IST
ചി​റ്റൂ​ർ: ടൗ​ണി​ൽ അ​ണ്ട​ർ ഗ്രൗ​ണ്ട് വൈ​ദ്യു​തി കേ​ബി​ൾ ഇ​ടു​ന്ന​തി​നു പൈ​പ്പി​ട​ൽ ജോ​ലി തു​ട​ങ്ങി. 11 കെ.​വി.​ലൈ​ൻ കേ​ബി​ളാ​ണ് ഭൂ​മി​ക്ക​ടി​യി​ലൂ​ടെ സ്ഥാ​പി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ വി​ള​യോ​ടി റോ​ഡി​ൽ നി​ന്നും പു​ഴ​പ്പാ​ലം, തെ​ക്കേ ഗ്രാ​മം, അ​ണി​ക്കോ​ട് വ​ഴി വ​ട​ക്കേ​ത്ത​റ​വ​രെ​യാ​ണ് നി​ല​വി​ൽ കേ​ബി​ളി​ടു​ന്ന​ത്.​
ഇ​തോ​ടെ ചി​റ്റൂ​ർ ടൗ​ണി​ലൂ​ടെ പോ​വു​ന്ന 11. കെ.​വി ലൈ​ൻ നീ​ക്കം ചെ​യ്യും. റോ​ഡി​ന്‍റെ ഇ​ട​തു ഭാ​ഗ​ങ്ങ​ളി​ൽ കൂ​ഴി​യെ​ടു​ത്ത് യ​ന്ത്രം​വ​ഴി ഭൂ​മി തു​ര​ന്നാ​ണ് പൈ​പ്പി​ടു​ന്ന​ത്.
വ​ട​ക്ക​ത്ത​റ​യി​ൽ പൈ​പ്പി​ട​ൽ പൂ​ർ​ത്തി​യാ​ൽ ഉ​ട​ൻ കേ​ബി​ൾ ഇ​ട്ടു തു​ട​ങ്ങു​മെ​ന്ന് ചി​റ്റൂ​ർ വൈ​ദ്യു​തി വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.