തൊ​ഴി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി
Monday, October 21, 2019 11:53 PM IST
പാ​ല​ക്കാ​ട്: ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ ഗ്രാ​മീ​ണ്‍ കൗ​ശ​ൽ യോ​ജ​ന എ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​യു​ടെ അ​ഞ്ചാ​മ​ത് ബാ​ച്ച് വി​ജ​യ​ക​ര​മാ​യി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി. 29 പേ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. ടെ​യ്ല​ർ ടെ​ക്നീ​ഷ്യ​ൻ കോ​ഴ്സി​ലൂ​ടെ ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് അ​ട​ക്ക​മു​ള്ള നൈ​പൂ​ണ്യം സ്വ​ന്ത​മാ​ക്കി​യ 29 വ​നി​ത​ക​ളാ​ണ് വ്യ​ത്യ​സ്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ തൊ​ഴി​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. തൊ​ണ്ണൂ​റു​ദി​വ​സം നീ​ണ്ടു​നി​ന്ന പ​രി​ശീ​ല​ന​ത്തി​ൽ സാ​ങ്കേ​തി​ക പ​രി​ശീ​ല​ന​ത്തി​നു പു​റ​മെ ക​ന്പ്യൂ​ട്ട​ർ, വ്യ​ക്തി​ത്വ​വി​കാ​സം, ഭാ​ഷാ പ​രി​ജ്ഞാ​നം എ​ന്നി​വ​യും പാ​ഠ്യ​വി​ഷ​യ​ങ്ങ​ളാ​യി​രു​ന്നു.

ഇ​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം മേ​പ്പ​റ​ന്പ് ചെ​റു​പു​ഷ്പാ​ല​യം പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ൽ പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ട് ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥാ​പ​ന​മേ​ധാ​വി ഫാ. ​സെ​ബി​ൻ ഉ​റു​കു​ഴി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ​ർ മാ​നേ​ജ​ർ സ​ഫ്ന സ്വാ​ഗ​ത​വും ആ​തി​ര ന​ന്ദി​യും പ​റ​ഞ്ഞു. ആ​റാ​മ​ത് ബാ​ച്ചി​ലേ​ക്കു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ച്ചു തു​ട​ങ്ങി.